നിയമ സഭ തെരഞ്ഞെടുപ്പ് തീയതി അടുത്തു കൊണ്ടിരിക്കെ സംസ്ഥാനത്ത് അതി ശക്തമായ ചതുഷ്കോണ മത്സരം നടക്കുന്ന പൂഞ്ഞാറിൽ ഇടതു സ്ഥാനാർഥിയായ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇതിനോടകം തന്നെ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നേ രിട്ടത്തി പൊതു ജനങ്ങളെ സന്ദർശിച്ചു കഴിഞ്ഞു. കൃത്യമായ രാഷ്ട്രീയ നിലപാടുക ളും, വികസന അജണ്ടകളും മുൻ നിർത്തിയാണ് ഇടതു മുന്നണി പ്രചാരണം നടത്തുന്നത്. കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ വികസന നേട്ടങ്ങൾ വോട്ടുക ളായി മാറുമെന്ന പ്രതീക്ഷയും ഇടതു ക്യാമ്പിനുണ്ട്.

കോരുത്തോട് ഗ്രാമ പഞ്ചായത്തിലെ പനക്കച്ചിറയിൽ നിന്നും ആരംഭിച്ച സ്ഥാനാർ ത്ഥി പ്രചാരണം പാറമട, മടുക്ക, കോസടി, പള്ളിപ്പടി, ബാങ്ക് ജങ്ഷൻ, അടുപ്പ് കല്ലേൽ പടി, കോരുത്തോട് ടൌൺ, കുഴിമാവ് എരുമേലിയിലെ ചേനപ്പാടി എന്നിവിടങ്ങളിലൂ ടെ പര്യടനം പൂർത്തിയാക്കി.

പ്രചാരണ പരിപാടിയിൽ സിപിഐ എം നേതാക്കളായ വിഎൻ പീതാംബരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി പികെ സുധീർ, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പിഎൻ ഹനീബ, സികെ മോഹനൻ, കെടി പ്രമാദ്, കേരള കോൺഗ്രസ് നേതാക്കളായ തോമസ് മാണി, സണ്ണി, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകരൻ, പിആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ അഞ്ജലി ജേക്കബ്, വാർഡ് മെമ്പർമാരായ ലത സുശീലൻ, ഷീബ, ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.