അർദ്ധസൈനിക വിഭാഗമായ സി.ഐ.എസ്.എഫ് കാഞ്ഞിരപ്പള്ളിയിൽ റൂട്ട് മാർച്ച് നട ത്തി. കുരിശുങ്കൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ബസ് സ്റ്റാൻഡ് ജംഗ്ഷൻ, പേട്ട കവല എന്നിവിടങ്ങളിലും പ്രശ്ന ബാധിത ബൂത്തുകളായി പോലീസ് റിപ്പോർട്ട് നൽകിയ നൂറുൽ ഹുദാ, പേട്ട ഗവ: സ്കൂൾ ജംഗ്ഷനുകളിലും  റൂട്ട് മാർച്ച് നടത്തി.
ഡൽഹിയിൽ നിന്നുമുള്ള മുപ്പത് അംഗ സംഘമാണ് വൈകുന്നേരം നാലരയോടെ അത്യാ ധുനിക തോക്കുകളുമായി റൂട്ട് മാർച്ച് നടത്തിയത്.മാർച്ചിന് സി.ഐ സോൾജിമോൻ, എ. എസ്.ഐമായ ഷിബു എം.എസ്, മനോജ് കുമാർ ബി, എച്ച്.സി.പി.ഒ മാരായ പി.കെ ജോഷി, ബിജുമോൻ എസ്, രാജു കെ.സി, സി.പി.ഒ വിജയൻ എന്നിവർ നേതൃത്വം നൽ കി.