യൂത്ത് കോൺഗ്രസ് വാട്ട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഷെയർ ചെയ്തു കോൺഗ്ര സ് നേതാവ്. വനിതകളും സമുന്നതരായ നേതാക്കളും അടങ്ങുന്ന ഗ്രൂപ്പിലാണ് നേതാവ് അശ്ലീല വീഡിയോ ഷെയർ ചെയ്തത്
യൂത്ത് കോൺഗ്രസിൻ്റെ മുണ്ടക്കയം കേന്ദ്രമാക്കിയുള്ള വാട്ട്സാപ്പ് ഗ്രൂപ്പിലാണ് കഴി ഞ്ഞ ദിവസം സ്‌ഥാനം ഒഴിഞ്ഞ മുൻ ബ്ലോക്ക് പ്രസിഡൻ്റ് വക അശ്ലീല വീഡിയോ ഷെ യർ ചെയ്തത്.വനിതകളും കെ.സി ജോ സഫ്, ജോസഫ് വാഴയ്ക്കൻ, ആൻ്റോ ആൻ്റണി എംപി, ചാണ്ടി ഉമ്മൻ, റ്റോമി കല്ലാനി അടക്കമുള്ള മുതിർന്ന നേതാക്കൾ ഉള്ള ഗ്രൂപ്പി ലാണ് രാത്രിയിൽ നേതാവ് വീഡിയോ ഷെയർ ചെയ്തത്. 178 പേരോളം ഗ്രൂപ്പിൽ നില വിലുണ്ട്.വീഡിയോ വന്നതോടെ ഗ്രൂപ്പി ൽ നേതാവിനെതിരെ രൂക്ഷ വിമർശനം ഉയ ർന്നു.2018 പ്രളയകാലത്ത് സ്ത്രീകളെ കൊണ്ട് ജോലി ചെയ്യിച്ചു പബ്ലിസിറ്റിക്കായി ഫോട്ടോ എടുത്തു പ്രചരിപ്പിച്ചതിനു പാർട്ടി നേതൃത്വം അന്ന് ഇദ്ദേഹത്തെ ശാസിച്ചി രുന്നു.
യൂത്ത് കോൺഗ്രസിൽ സംഘടന തിരഞ്ഞെടുപ്പ് പ്രകിയ ആരംഭിച്ച സമയത്താണ് ഈ സംഭവം എന്നത് കൊണ്ട് തന്നെ വരും ദിവസങ്ങളിൽ കടുത്ത ചർച്ചകളിലേക്ക് ഈ വിഷയം കടക്കുമെന്നുറപ്പാണ്. അതേ സമയം ബോധപൂർവ്വമല്ലന്നും കയ്യബത്തം പറ്റിയതാകുമെന്നുമാണ് നേതാവിനോട് അടുപ്പമുള്ളവർ പറയുന്നത്.