തൊഴുത്തിൽ കെട്ടിയിട്ടിരുന്ന രണ്ട് ആടുകളെ കടിച്ചുകീറി കൊന്ന നിലയിൽ കണ്ടെ ത്തി. പുലിക്കുന്ന് ടോപ്പ് ചിറക്കൽ സി കെ രാജുവിന്റെ വീടിനു സമീപമുള്ള തൊഴു ത്തിലാണ് സംഭവം. പുലർച്ചെ വീട്ടുകാരെത്തി നോക്കിയപ്പോൾ കയറിൽ ബന്ധിച്ച നി ലയിൽ രണ്ട് ആടുകളും ചത്തു കിടക്കുകയായിരുന്നു. വയറിന് മുകൾഭാഗം കടിച്ചുകീ റി തിന്ന നിലയിലും ആന്തരിക അവയവങ്ങൾ പുറത്തുവന്ന നിലയിലും കാണപ്പെട്ടു. പുലി കടുവ പോലെയുള്ള മൃഗങ്ങളുടെ ആക്രമണമാണ് ഇതിന് പിന്നിലെന്ന് നാട്ടു കാ ർ ഉറപ്പിച്ചു.

വനത്തിൽ നിന്നും അര കിലോമീറ്റർ മാറിയാണ് വീട് സ്ഥിതി ചെയ്യുന്നത്. സമീപത്ത് മറ്റ് നിരവധി വീടുകളും ഉണ്ട്. പുലിക്കുന്ന് കോപ്പിനു സമീപം മുൻപ് മൂന്ന് ആനകൾ ഇ റങ്ങിയതല്ലാതെ ഇവിടെ വളർത്തു മൃഗങ്ങളെ അക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടി ല്ല. തൊഴുത്തിൽ സമീപം കാൽപ്പാടുകൾ ഉണ്ടെങ്കിലും വ്യക്തതയില്ല. മലബാലകരും വെറ്റിനറി സർജനും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.