ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ലും ഇ​ന്ത്യ​യ്ക്കു ത​ക​ർ​ച്ച​ത​ന്നെ. ആ​ദ്യം ബാ​റ്റു​ചെ​യ്ത ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 187 റ​ണ്‍​സി​നു പു​റ​ത്താ​യി. വി​രാ​ട് കോ​ഹ്ലി(54), ചേ​തേ​ശ്വ​ർ പു​ജാ​ര(50), ഭു​വ​നേ​ശ്വ​ർ കു​മാ​ർ(30) എ​ന്നീ മൂ​ന്നു ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്കു മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. മൂ​ന്ന് ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ൻ​മാ​ർ ഇ​ന്ത്യ​ൻ നി​ര​യി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ പു​റ​ത്താ​യി.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ കെ.​എ​ൽ.​രാ​ഹു​ൽ (0) പു​റ​ത്താ​യി. ആ​റു റ​ണ്‍​സ് കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ മു​ര​ളി വി​ജ​യ് (8) മ​ട​ങ്ങി. ഇ​തി​നു​ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യും പു​ജാ​ര​യും സ്കോ​ർ മു​ന്നോ​ട്ടു​ന​യി​ച്ചു. എ​ന്നാ​ൽ സ്കോ​ർ 97ൽ ​കോ​ഹ്ലി വീ​ണു. ഇ​തി​നു​ശേ​ഷം കൂ​ട്ട​ത്ത​ക​ർ​ച്ച​യാ​യി​രു​ന്നു.

അ​ജി​ൻ​ക്യ ര​ഹാ​നെ(9), പാ​ർ​ഥി​വ് പ​ട്ടേ​ൽ(2), ഹാ​ർ​ദി​ക് പാ​ണ്ഡ്യ(0) എ​ന്നി​വ​ർ പി​ന്നാ​ലെ മ​ട​ങ്ങി. ഇ​ട​യ്ക്ക് പു​ജാ​ര​യും മ​ട​ങ്ങി. ഇ​തി​നു​ശേ​ഷം വാ​ല​റ്റ​ത്തി​നൊ​പ്പം ക​ഴി​ഞ്ഞ ടെ​സ്റ്റി​ൽ പു​റ​ത്തി​രു​ത്തി​യ​ശേ​ഷം തി​രി​ച്ചെ​ത്തി​യ ഭു​വ​നേ​ശ്വ​ർ കു​മാ​ർ ന​ട​ത്തി​യ ചെ​റു​ത്തു​നി​ൽ​പ്പാ​ണ് ഇ​ന്ത്യ​യെ 150 ക​ട​ത്തി​യ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ക​സി​ഗോ റ​ബാ​ദ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. മോ​ണ്‍ മോ​ർ​ക്ക​ൽ, വെ​റോ​ണ്‍ ഫി​ലാ​ൻ​ഡ​ർ, ഫെ​ലു​ക്വ​യോ എ​ന്നി​വ​ർ ര​ണ്ടും എ​ൻ​ഗി​ഡി ഒ​രു വി​ക്ക​റ്റും നേ​ടി.