ചിറക്കടവ് ഗ്രാമദീപം കവലയില്‍ ഇന്നലെ രാത്രി 11.30 ഓടെയാണ് വാഹനാപകടം നടന്നത്. അപകടത്തില്‍ 2 വീടുകളുടെ മുന്‍വശം പൂര്‍ണ്ണമായും നശിച്ചു. അമിത വേഗത്തില്‍ വന്ന വാഹനം വീടുകള്‍ക്ക് സമീപത്തെ പോസ്റ്റിലിടിക്കുകയും പിന്നീട് വീടുകളില്‍ ഇടിക്കുകയുമായിരുന്നു .
ഗ്രാമദീപം മുട്ടത്ത് ദിനേശന്റെയും, അ്‌സീസിന്റെയും ആണ് വീടുകള്‍. വീട്ടുകാര്‍ക്ക് ആര്‍ക്കും അപകടമില്ല. റാന്നി പെരുനാട് സ്വദേശി ആനന്ദിന്റെതാണ് വാഹനം. കോഴിക്കോടു നിന്നും ആനന്ദ് തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങും വഴിയായിരുന്നു അപകടം.

ആനന്ദിനെ നിസ്സാര പരുക്കളോടെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. ആനന്ദ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നും വീട്ടുകാര്‍ പറഞ്ഞു.