ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ 32-ാം മത് പ്രീപ്രൈമറി വിഭാഗം വാര്‍ഷിക ആഘോഷങ്ങള്‍ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സാംജി വടക്കേടം സിഎംഐ ഉദ്ഘാടനം ചെയ്യ്തു.

സമ്മേളനത്തിനു ശേഷം വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം സ്വദേശാഭിമാനി തിയറ്റേഴ്‌സിന്റെ ”പരമ ശുദ്ധന്‍’എന്ന നാടകവും ഉണ്ടായിരിന്നു.

24-ാം തീയതി വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ക്കു ശേഷം വൈകുന്നേരം 7 മണിക്ക് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷന്‍ സിന്റെ ‘മനസ്സാക്ഷിയുള്ള സാക്ഷി’ എന്ന നാടകവും അരങ്ങേറി.

പ്രിന്‍സിപ്പല്‍ ഫാ.സണ്ണി കുരുവിള മണിയാക്കുപാറ, മാനേജര്‍ ഫാ.ഡൊമിനിക് കാഞ്ഞിരത്തിനാല്‍, പി.ടി.എ പ്രസിഡന്റ് അഡ്വ.സോണി തോമസ് വൈസ് പ്രിന്‍സിപ്പല്‍ ഫാ.മനു കെ മാത്യു, സി.അനു ജേക്കബ് എസ്.എച്ച് എന്നിവര്‍ പ്രസംഗിച്ചു.25-ാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ഷീലാ തോമസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ.ഡൊമിനിക് കാഞ്ഞിരത്തിനാല്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഫാ.സണ്ണി മണിയാക്കുപാറ റിപ്പോര്‍ട്ടും അവതരിപ്പിക്കും.

പി.റ്റി.എ പ്രസിഡണ്ടന്റ് അഡ്വക്കേറ്റ് സോണി തോമസ്, മാസ്റ്റര്‍ ദര്‍ശിത്ത് ആര്‍ പിള്ള, കുമാരി ആനി ജോര്‍ജ് എന്നിവര്‍ ആശംസകളും സ്റ്റാഫ് സെക്രട്ടറി ഡൊമിനിക് എബ്രാഹം കൃതജ്ഞതയും പറയും. സമ്മേളനത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ആര്‍ട്ടിസ്റ്റായ അരുണ്‍ലാല്‍ സി.എം ഉദ്ഘാടനം ചെയ്യും.

യോഗത്തിനു ശേഷം പന്ത്രണ്ടു മിനിട്ടില്‍ 180 പേരുടെ ശബ്ദം അനുകരിച്ചു അന്തര്‍ദേശീയ റെക്കോര്‍ഡ് സൃഷ്ടിക്കുവാന്‍ കാഞ്ഞിരപ്പള്ളി സ്വദേശി സി.എം അരുണ്‍ലാല്‍ തന്റെ മാതൃ വിദ്യാലയമായ ആനക്കല്ല് സെന്റ്.ആന്റണീസ് പബ്ലിക്ക് സ്‌കൂളിന്റെ 32-ാം മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി റെക്കോര്‍ഡ് പ്രകടനം നടത്തും