എരുമേലി : കാലപ്പഴക്കമേറിയ പ്രൈവറ്റ് ബസ് സ്റ്റാൻറ്റ് വ്യാപാര സമുച്ചയം പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെ കെട്ടിടത്തിൻറ്റെ മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് പാളി അടർന്നു വീണു.
ഈ സമയം യാത്രക്കാർ ഈ ഭാഗത്തില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ബുധനാ ഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.