എരുമേലി : തമിഴ്നാട് സ്വദേശിയായ ശബരിമല തീർത്ഥാടകൻ എരുമേലിയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. പൊളളാച്ചി സ്വദേശി സുബ്രഹ്മണ്യൻ (52) ആണ് മരിച്ചത്.
എരുമേലിയിൽ നിന്നും പേരൂർത്തോട് വഴി കാനനപാതയിലേക്ക് നടക്കുന്നതിനിടെ കടുത്ത നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.