കാഞ്ഞിരപ്പള്ളി: ടൂറിസ്റ്റ് ബസ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. കാഞ്ഞിരപ്പള്ളി പാ ലപ്ര സ്വദേശി കിഴക്കേതിൽ രാജേന്ദ്രൻ (മൈക്ക് ഷാജി, 53) യാണ് മരിച്ചത്. രാവിലെ 8.45ാടെ 26-ാം മൈലിലായിരുന്നു അപകടം. എട്ടിന് നടക്കുന്ന പണിമുടക്കിനോടനുബ ന്ധിച്ചുള്ള കാല്‍നട പ്രചരണ ജാഥയ്ക്ക് എത്തിയ ഷാജി സീബ്രലൈനില്‍ക്കൂടി മറുവശ ത്തേക്കു പോകുമ്പോള്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃ തദേഹം കാഞ്ഞിരപ്പള്ളി മേരീ ക്വീൻസ് ആശുപത്രിയിൽ.