കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാരംഗം കലാസാ ഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ പ്ര വർത്തന ഉദ്‌ഘാടനവും നടന്നു. വിദ്യാരംഗം കൺവീനർ രവീന്ദ്രൻ പി.എസ്‌. സ്വാഗതം ആശംസിച്ചു.  സ്കൂൾ പ്രിൻസിപ്പൽ ഫാ അഗസ്റ്റിൻ പീടികമല എസ്‌.ജെ. അധ്യക്ഷത വ ഹിച്ച യോഗത്തിൽ ലൈബ്രറി കൗൺസിൽ കാഞ്ഞിരപ്പള്ളി താലൂക്ക്  സെക്രട്ടറി ടി. പി. രാധാകൃഷ്ണൻ നായർ പരിപാടി  ഉദ്‌ഘാടനം ചെയ്തു.

വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും തന്റെ ഉദഘാടന സന്ദേശത്തിൽ അ ദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു.  വൈസ് പ്രിൻസിപ്പൽ ഫാ ലിന്റോ ആന്റോ എസ്‌. ജെ. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം വിശദമാക്കുകയും വായനാദിന ആശം സകൾ  നേരുകയും ചെയ്തു.

തുടർന്ന് ലോക അഭയാർത്ഥി ദിനത്തോടനുബന്ധിച്ചു ഫാ ടോം സ്മോനിച്ച്‌  എസ്‌.ജെ., ജെസ്യൂട്ട് റെഫ്യൂജി സർവീസ് (ജെ.ആർ.എസ്‌.) അന്തർദേശീയ ഡയറക്ടർ, ഫാ സ്റ്റീഫൻ രാജ് എസ്‌.ജെ., സൗത്ത് ഏഷ്യൻ ഡയറക്ടർ എന്നിവരുടെ വീഡിയോ സന്ദേശങ്ങൾ പ്രദ ർശിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മിഴിവേകി.