മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ് പ്ലേസ്മെന്റ് സെല്ലിന്റെയും, ഐ.സി. ഐ. സി .ഐ. ബാങ്കിന്റെയും ആഭിമുഖ്യത്തിൽ തൊഴിൽ മേള ശബരീശ കോളേജിൽ ഡിസംബർ 21ന് നടക്കും. കേരളത്തിലെ വിവിധ ജില്ലകളിലെ 100ന് മുകളിലുളള ഒഴിവുകളിലേക്കാ ണ് തൊഴിൽ മേളയിൽ ഇന്റെർവ്യൂ നടക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് പ്രായം 26 വയ സ്സിൽ കൂടാൻ പാടില്ല. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത, തൊഴിൽ മേളയുടെ ഉത്ഘാടനം ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസ് നിർവ്വ ഹിക്കും. മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ അധ്യ ക്ഷത വഹിക്കും.
ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് മുഖ്യപ്രഭാഷ ണം നടത്തും. റിക്രൂട്ട്മെന്റ് എച്ച്.ആർ. സോജി എസ്, ശബരീശ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി.ജി. ഹരീഷുമാർ, പ്ലെസ്മെന്റ് സെൽ കൺവീനർ ദിയ ഉസ്മാൻ തുടങ്ങിയ വർ പ്രസംഗിക്കും. രജിസ്ട്രേഷനായി www.sreesabareesacollege.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. Ganod: 04828 278560, 9496180154. പ്രതസമ്മേളനത്തിൽ ശബരീശ കോ ളേജ് പ്രിൻസിപ്പൽ വീ.ജി. ഹരീഷ്കുമാർ, പ്ലെയ്മെന്റ് സെൽ കൺവീനർ ദിയ ഉസ്മാൻ, പ്ലെയ്മെന്റ് കമ്മറ്റി അംഗങ്ങളായ അനന്തു അമ്പാടി ജി, നൗഫിയ സ്റ്റുഡന്റ് കോഡിനേ റ്റേഴ്സായ മെഹൽ സ ചിറ്റ് ഹംസ തുടങ്ങിയവർ പങ്കെടുത്തു