ഇറക്കത്തിലെ വളവില്‍ മിനി വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. നവീകരണ പ്രവര്‍ത്ത നങ്ങള്‍ നടന്ന് വരുന്ന ആനക്കല്ല്-പൊന്മല-പൊടിമറ്റം റോഡില്‍ പൊന്മല നേതാജി വാ യനശാലയക്ക് സമീപമാണ് അപകടം. അപടകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഡ്രൈവ ര്‍ മാത്രമാണ് വാനത്തിലുണ്ടായിരുന്നത്. മുന്‍വശത്ത് കുടുങ്ങിയ ഡ്രൈവറെ ചില്ല് പൊ ട്ടിച്ചാണ് പുറത്തെത്തിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലോടെയാണ് സംഭവം. ടാറിങ് നടത്തുന്നതിനായി മെറ്റലിന് പുറമെ മണ്ണിട്ട ഭാഗത്ത് വെള്ളം ഒഴിച്ചിട്ടിരുന്നു.

ഇറക്കത്തിലെ വളവ് ആയിരുന്നതിനാല്‍ ബ്രേക്ക് ചവിട്ടിയിട്ട് കിട്ടാതെ നിയന്ത്രണം വി ട്ട വാന്‍ സമീപത്തെ മതിലിടിച്ച ശേഷം മറിയുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറ ഞ്ഞു. എറണാകുളത്ത് നിന്ന് വാഹന സ്‌പെയര്‍ പാര്‍ട്‌സ് വിതരണത്തിനായി എത്തിയ വാഹനം മുണ്ടക്കയത്തേക്ക് ഡെലിവറിക്കായി പോകുമ്പോഴാണ് അപകടമുണ്ടായത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും വാഹനം ഉയര്‍ത്തുന്നതിനുള്ള സംവീധാ നങ്ങളില്ലാത്തതിനാല്‍ രണ്ട് മണിക്കൂറോളം കഴിഞ്ഞ് ജെ.സി.ബി. ഉപയോഗിച്ച് അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വാഹനം ഉയര്‍ത്തിയത്. റോഡിന് കുറുകെ വാഹനം മറിഞ്ഞ് കിടന്നതിനാല്‍ റോഡിലൂടെയുള്ള ഗതാഗതവും തടസപ്പെട്ടു.