ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. 50 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്‌. ഇതോടെ 14.2 കിലോ പാചകവാതക സിലിണ്ടറിന് 1,060.50 രൂപ ആയി. രണ്ടുമാസത്തിനിടെ മൂന്നാം തവണയാണ് ഗാർഹിക സിലിണ്ടറിനു വില കൂട്ടുന്നത്. സാധാരണക്കാരാണ് പാചകവാതക വില വർധനവിന്റെ പ്രധാന ഇരകൾ.

വിറകടുപ്പുകളും മണ്ണെണ്ണ സ്റ്റൗവുമൊന്നും അത്ര പ്രായോഗികമല്ലാതായതോടെ പാച കത്തിനായി ഗ്യാസിനെ ആശ്രയിക്കാതിരിക്കാനും വയ്യാത്ത അവസ്ഥ. ഇത്തരമൊരു സാഹചര്യത്തിൽ ഗ്യാസ് പരമാവധി പാഴായിപോകാതെ ശ്രദ്ധിച്ച് പാചകംചെയ്യുക എന്നത് മാത്രമാണ് ഏക പോംവഴി. ഇതിന് സഹായകരമായ ചില കുറുക്കുവഴികൾ നോക്കാം.

ഭക്ഷണം പാകംചെയ്യാൻ ആവശ്യമായ എല്ലാ വസ്തുക്കളും  തയ്യാറാക്കിവച്ചശേഷം മാ ത്രം പാചകം ആരംഭിക്കാം. പലരും സിമ്മിലിട്ട ശേഷം  വേണ്ട വസ്തുക്കൾ എടുക്കാനാ യി പോകാറുണ്ട്. സിമ്മിൽ ഇടുന്നത് ഗ്യാസ് ഉപയോഗം കുറയ്ക്കുന്നതിനുള്ള ശാശ്വത പരിഹാരമല്ല എന്ന്  മനസ്സിലാക്കി തുടക്കത്തിൽ തന്നെ എല്ലാ വസ്തുക്കളും അടുപ്പിച്ചു വയ്ക്കുന്നതാണ് നല്ലത്.

പാചകത്തിനായി ചെറിയ പാത്രമാണ് ഉപയോഗിക്കുന്നതെങ്കിലും വേഗത്തിൽ ചൂടാ കുന്നത് കണക്കിലെടുത്ത് വലിയ ബർണർ ഉപയോഗിക്കുന്നവരാണ് ഏറെയും. എന്നാ ൽ  അനാവശ്യമായി കൂടുതൽ ഗ്യാസ് പാഴായിപോകുന്നതിനു മാത്രമേ ഇത് ഉപകരി ക്കു. വലിയ ബർണറുകളെ അപേക്ഷിച്ച് 10 ശതമാനം കുറവ് ഇന്ധനം മാത്രമേ ചെറി യ ബർണറുകൾക്കു വേണ്ടൂ. ചെറിയ വിഭവങ്ങൾ തയ്യാറാക്കാനും  ഭക്ഷണപദാർഥ ങ്ങൾ ചൂടാക്കുന്നതിനും ചെറിയ ബർണർ തന്നെ പരമാവധി ഉപയോഗിക്കാൻ ശ്രമി ക്കുക