പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ  പൊൻകുന്നത്ത് വാഹനാപകടത്തിൽ വ യോധികൻ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ.സ്‌കൂട്ടർ ബ സിനടിയിലേയ്ക്ക് ഇടിച്ചു കയറിയാണ് അപകടം നടന്നതെന്നായിരുന്നു പ്രാഥമിക നി ഗമനം എന്നാൽ മറ്റൊരു വാഹനം ഇദ്ദേഹത്തെ ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയെന്നും പിന്നീടാണ് ബസ്സിനടിയിൽ പെട്ടതെന്നുമാണ് ബന്ധുക്കളുടെ പരാതി. തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം നടന്നത്.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ പൊൻകുന്നം റോഡിൽ രണ്ടാം മൈലിൽ തിങ്കളാഴ്ച രാത്രി 11.45-നായിരുന്നു അപകടം നടന്നത്.പെരിക്കല്ലൂരിൽ നിന്ന് പൊൻകുന്നത്തേക്ക് മടങ്ങിയെത്തിയ കെ.എസ് ആർ ടി സി ബസും  സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ  പനമറ്റം അക്കരക്കുന്ന് രാജേന്ദ്രൻപിള്ള(62) സഞ്ചരിച്ച സ്കൂട്ടർ തമ്മിലാണ് അപകടത്തിൽ പെട്ടത്. സ്‌കൂട്ടർ ബസിനടിയിലേയ്ക്ക് ഇടിച്ചു കയറിയാണ് അപകടം നടന്നതെന്നായിരുന്നു പ്രാഥമികമായി പോലീസിന് ലഭിച്ച വിവരം എന്നാൽ ബസ് ഡ്രൈവറുടെയും യാത്രക്കാരുടെയും, സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു വാഹനം ഇദ്ദേഹത്തെ  ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയെന്നും, റോഡിൽ വീണ് കിടന്ന ഇദ്ദേഹവും വാഹനവും പിന്നീടാണ് ബസിന് അടിയിൽ പെട്ടതെന്നുമാണ് ലഭിക്കുന്ന വിവരം.മറിഞ്ഞുകിടന്ന സ്‌കൂട്ടറിൽ ബസിടിക്കുകയായിരുന്നുവെന്ന് പൊൻകുന്നം ഡിപ്പോയിലെ പെരിക്കല്ലൂർ റൂട്ടിലോടുന്ന ബസിലെ ഡ്രൈവർ വി.എസ്.സുരേഷ് പോലീസിൽ മൊഴിനൽകി. എതിരെ വന്ന വാഹനത്തിന്റെ വെളിച്ചം കണ്ണിലടിച്ചതിനാൽ ബസ് തൊട്ടടുത്ത് എത്തിയപ്പോഴാണ് വഴിയിൽ സ്‌കൂട്ടർ മറിഞ്ഞുകിടക്കുന്നത് കണ്ടത്.
ബ്രേക്ക് ചെയ്‌തെങ്കിലും സ്‌കൂട്ടറിൽ ഇടിച്ച് കുറച്ചുദൂരം മുൻപോട്ട് നിരങ്ങിനീങ്ങിയാണ് ബസ് നിന്നത്.
മറ്റേതെങ്കിലും വാഹനം സ്‌കൂട്ടറിൽ തട്ടി വീണതാണോയെന്ന് പോലീസ് അന്വേഷിക്കും. എന്നാൽ ഇതുസംബന്ധിച്ച് ദൃക്‌സാക്ഷകളില്ലെന്ന് പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ലൂയിസ് പറഞ്ഞു.സി.സി.ടി.വി.ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കും.
അപകടത്തിന് കാരണമായ വാഹനം കണ്ടെത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊൻകുന്നം പോലീസും,ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി
പരിശോധന നടത്തി.ഫോറൻസിക് റിപ്പോർട്ട് വന്നശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.അപകടം നടന്ന ഉടനെ പോലീസെത്തി  രാജേന്ദ്രൻപിള്ളയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.രാത്രി ഹോട്ടലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇദ്ദേഹം.