വിലകയറ്റം തടയാന്‍ വ്യാപാര മേഖലയില്‍ സ്‌ക്വാഡി്‌ന്റെ മിന്നല്‍ പരിശോധന. കാ ഞ്ഞിരപ്പളളി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലാണ്  വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് കാഞ്ഞിരപ്പളളി, പാറത്തോട് ,മുണ്ടക്കയം ടൗണു കളില്‍ പരിശോധന നടത്തിയത്. പച്ചക്കറികടകളില്‍  വിലക്ലിപ്തതയില്ലാതെ വ്യാപരം നടത്തുന്നവെന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു .ഇതിനെതുടര്‍ന്നു പച്ചകറികടകള്‍ കേ ന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്. പരിശോധന നടത്തിയ മിക്ക കടകളിലും വില വിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ലയെന്നു കണ്ടെത്തി.

ആദ്യ ദിനമെന്ന നിലയില്‍ താക്കിത് നല്‍കിയെങ്കിലുംപട്ടിക അടിയന്തിരമായി പ്രദര്‍ശിപ്പി ക്കണമെന്ന താക്കീതില്‍ ഒതുക്കി.. വിവിധ കടകളില്‍ പച്ചമുളക്, ഉളളി, സബോള എന്നി വക്ക് അമിത വിലവാങ്ങുന്നതായും കണ്ടെത്തി വില കുറച്ചു വില്‍ക്കാന്‍ നിര്‍ദ്ദേശം നല്‍ കുകയും ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന സ്‌പൈഓ ഫീസര്‍ അറിയിച്ചു. അമിത വില ഈടാക്കുന്നവരെയും വിലവിവരപട്ടിക പ്രദര്‍പ്പിക്കാ ത്തതടക്കമുളളത് ശ്രദ്ദയില്‍പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറ ഞ്ഞു.

ഡപ്യൂട്ടി തഹസീല്‍ദാര്‍ പി.ഐ.നൗഷാദ്,ലീഗല്‍മെട്രോളജി ഓഫീസര്‍ ടി.കെ.ബിനുമോന്‍, പൊലീസ് സബ്ഇന്‍സ്‌പെക്ടര്‍  റെജികുമാര്‍,റേഷണിങ് ഇന്‍സ്‌പെക്ടര്‍മാരായ ഷെണോ യ്, സാവിയോ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.