പൊൻകുന്നം: പ്രധാനമന്ത്രി ഉജ്വലയോജന പ്രകാരം ബി.പി.എൽ വീട്ടമ്മമാർക്കുള്ള സൗജന്യ പാചക വാതക വിതരണത്തിന്റെ വാർഡ്തല ഉദ്ഘാടനം  ചിറക്കട പഞ്ചായത്തിൽ ആറാം വാർഡിൽ നടന്നു.
താവൂർ ടി എൻ ലീലാമ്മ, കീച്ചേരിൽ നീനു എസ്  എന്നീ ഗുണഭോക്താക്കൾക്ക് ഗ്യാസ് കണക്ഷൻ നൽകി വാർഡ് മെമ്പർ സുബിതാ ബിനോയി ഉദ്ഘാടനം നിർവ്വഹിച്ചു.
ബിജെപി ജില്ലാ ട്രഷറർ കെ ജി കണ്ണൻ, എം ജി വിനോദ് ,പി ആർ ഗോപൻ,  വിജു മണക്കാട്ട്,  ആർ മോഹനൻ, എം കെ ഷാജി എന്നിവർ പങ്കെടുത്തു.