കാഞ്ഞിരപ്പള്ളി: ഏകദേശം അരനൂറ്റാണ്ട് കാലത്തോളം (1965) പഴക്കമുള്ള ആനക്കല്ല് – പുളിമാവ്  റോഡ് പി.ഡബ്ല്യു.ഡി. നിലവാര്തില്‍ പണി പൂര്‍ത്തീകരിച്ച് നാടിന് സമര്‍ പ്പിക്കുന്നു. ഡോ. എന്‍. ജയരാജ് എം.എല്‍.എ.യുടെ ആസ്തി വികസനഫണ്ടില്‍നിന്നും 22 ലക്ഷം രൂപ ചിലവിട്ടാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഈരാ റ്റുപേട്ടയില്‍നിന്നും പൊന്‍കുന്നം, കോട്ടയം റൂട്ടില്‍ പോകുന്നവര്‍ക്ക് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ട്രാഫിക്കില്‍പ്പെടാതെ സമാന്തരമായി പോകാവുന്ന എളുപ്പവഴി കൂടി യാണ്  ഈ റോഡ്.

ആനക്കല്ല് സെന്റ് ആന്റണീസ് സ്‌കൂളിലേക്ക് കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തിച്ചേരു ന്നതിനുള്ള എളുപ്പവഴികൂടിയാണിത്. വളരെ കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കു ന്ന റോഡിന്റെ ശോചനീയാവസ്ഥ നേരിട്ടു മനസ്സിലാക്കിയ  ജയരാജ് എം.എല്‍എ.യാണ്  പ്രവര്‍ത്തനത്തിന് തുകയനുവദിച്ചത്. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ ഡ് മെമ്പര്‍ ഷീലാതോമസും,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കു ഴിയും, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെയും  നേതൃത്വ ത്തില്‍  പ്രദേശവാസികളടങ്ങിയ റോഡ് വികസന സമിതിയുടെ മേല്‍നോട്ടത്തിലാണ് പണികള്‍ പൂര്‍ത്തീകരിച്ചതിനാല്‍ ഗുണനിലവാരം ഉയര്‍#്താന്‍ കഴിഞ്ഞിട്ടുണ്ടന്ന് വാർഡംഗം ഷീല തോമസ് പറഞ്ഞുഈ റോടിന്റെ ഇരുവശങ്ങളും ടൈല്‍ പാകി വളരെ മനോഹരമാക്കിയാണ് റോഡ് നിര്‍ മ്മിച്ചിരിക്കുന്നത്. 25-02-2018 ഞായര്‍ 11 എ.എം. ന് കാഞ്ഞിരപ്പള്ളി ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേലനത്തില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ റോഡിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കും.

ജില്ലാ പഞ്ചായത്ത് വികസനകാര്യചെയര്‍മാന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബ്ലോ ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, വാർഡംഗം  ഷീല തോമസ്, ഫാ. ഡോമിനിക് കാഞ്ഞിരത്തിനാല്‍, ജോര്‍ജ്ജ് വര്‍#്ഗീസ് പൊട്ടംകുളം, പ്രൊഫ. റോണി കെ. ബേബി, ശ്രീമതി വിദ്യാ രാജേഷ്, ജോസ് മടുക്കക്കുഴി, ആന്റണി ജോസഫ് കല്ലറ യ്ക്കല്‍, സിബി തുമ്പുക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.