കാഞ്ഞിരപ്പള്ളി: വീടുകളിലെ ജനാലകളില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടതോടെ നാട്ടുകാര്‍ കള്ളന്‍മാരുടെ സന്ദേശമെന്ന് കരുതി. എന്നാല്‍ പോലീസ് എത്തിയതോടെ കഥമാറി. കോട്ടയം മേഖലയില്‍ കഴിഞ്ഞ ദിവസം കറുത്ത സ്റ്റിക്കര്‍ വീടുകളുടെ ജനാലകളില്‍ കണ്ടെന്ന വാര്‍ത്ത കണ്ടതോടെയാണ് ജനാലകളില്‍ പരിശോധന നടത്തിയത്. കറുത്ത സ്റ്റിക്കര്‍ കണ്ടതോടെ വീട്ടുകാരും പരിഭ്രാന്തിയിലായി.

ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി സ്ഥല വും സ്റ്റിക്കര്‍ കണ്ട ഭാഗവും പരിശോധിച്ചു. ഇതോടെ നാട്ടിലാകെ വാര്‍ത്ത പരന്നു മോഷ്ടാക്കള്‍ നാട്ടിലെത്തിയെന്നും കറുത്ത സ്റ്റിക്കര്‍ ജനാലകളില്‍ പതിച്ചെന്നും.

26ാം മൈല്‍ ജംക്ഷനു സമീപത്തുള്ള രാജ് നിവാസില്‍ ഡോ. സന്തോഷ് രാജിന്റെ വീടി ന്റെയും സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന ഒരു വീടിന്റെ ജനാലയിലുമാണ് കറുത്ത റബ്ബര്‍ സ്റ്റിക്കര്‍ കണ്ടെത്. പക്ഷെ പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി ഇത് മോഷ്ടാക്കള്‍ പതിച്ചതല്ലെന്ന്.

പോലീസ് സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ ജനാലകളില്‍ ഇവ ഗ്ളാസിനും ഫ്രെയി മിനും ഇടയില്‍ തിരുകി വച്ച നിലയിലാണ് കറുത്ത സ്റ്റിക്കറുകള്‍ കണ്ടെത്തിയത്. മുന്‍പ് വീട്ടുകാര്‍ ശ്രദ്ധിക്കാത്തതിനാലാകാം വീട്ടുകാര്‍ ഇവ കാണാതിരുന്നത്. എന്നാല്‍ പ്രദേ ശത്ത് രാത്രികാല പെട്രോളിംങ് ശക്തമാക്കുമെന്ന് എസ്.ഐ എ.എസ്.അന്‍സില്‍ പറഞ്ഞു.