സർക്കാർ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് കേരള ജനപക്ഷം സെക്കു ലർ ചെയർമാൻ പി സി ജോർജ് ആവശ്യപ്പെട്ടു. പ്രത്യേകിച്ച് റബർ കർഷകരോട് വലിയ രീതിയിലുള്ള ദ്രോഹ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. രണ്ട് ഏക്കറിൽ കൂടുത ൽ ഭൂമിയുള്ള മുഴുവൻ റബർ കർഷകരുടെയും എല്ലാവിധ ക്ഷേമ പെൻഷനുകളും നിർ ത്തലാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിരിക്കുകയാണ്. ഇത് പട്ടിണി കിട ക്കുന്ന കർഷകരോടുള്ള വെല്ലുവിളിയാണ്. റബറിന് 200 രൂപ താങ്ങുവില ഉറപ്പുവരു ത്തുമെന്ന് പ്രകടനപത്രിക ഇറക്കി വോട്ടു മേടിച് അധികാരത്തിൽ എത്തിയ സർക്കാർ തികഞ്ഞ വഞ്ചനയാണ് റബ്ബർ കർഷകരോട് കാണിക്കുന്നത്.
ബഫർ സോൺ വിഷയത്തിലെ സർക്കാരിന്റെ നിലപാടും ഇരട്ടത്താപ്പാണ്. ഇത്തരം തീരുമാനങ്ങളിൽ  കേരള കോൺഗ്രസ്‌ എമ്മിന്റെ മൗനം ലജ്ജാവഹമാണെന്നും പി.സി ജോർജ് പറഞ്ഞു.കേരള ജനപക്ഷം സെക്കുലർ പൂഞ്ഞാർ നിയോജക മണ്ഡലം നേതൃയോ ഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് കെ.എഫ് കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ ജോർജ് വടക്കൻ, അഡ്വ.ജോർജ് കാക്കനാട്ട് ,സെബി പറമുണ്ട, സജി എസ് തെക്കേൽ, പ്രൊഫ്. ജോസഫ് റ്റി ജോസ്,തോമസ് വടകര,അഡ്വ. ഷോൺ ജോർജ്,ജോസ് ഫ്രാൻസിസ്,റെജി ചാക്കോ, റെന്നി ഇടയാടിയിൽ,  അനിൽകുമാർ മഞ്ഞപ്ലാക്കൽ,സണ്ണി കദളിക്കാട്ടിൽ,സജി കുരീക്കാട്ട്, ജോജോ പാമ്പാടത്ത്, ജോസഫ് ഒറ്റപ്ലാവൻ തുടങ്ങിയവർ സംസാരിച്ചു.