ചെന്നാപ്പാറ, കൊമ്പുകുത്തി മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ വ്യാപകമായി കൊല്ലപ്പെ ട്ടതോടെ പുലി പിടിക്കുന്നതാണോ എന്നറിയാന്‍ കാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ്. ക ഴിഞ്ഞദിവസം ടാപ്പിംഗ് തൊഴിലാളിയായ മോഹനന്‍ പുലിയെ കണ്ടതും തൊട്ടടുത്ത ദിവസം കൊമ്പുകുത്തിയില്‍ വളര്‍ത്തുനായയെ കടിച്ചുകൊന്ന നിലയില്‍ കാണപ്പെട്ട സംഭവവും നാടിനെ ഭീതിയിലാഴ്ത്തിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് കാമറകള്‍ സ്ഥാപിക്കുവാന്‍ വനംവകുപ്പ് തീരുമാനിച്ചത്.

ചെന്നാപ്പാറ മുകള്‍ ഭാഗത്ത് എസ്റ്റേറ്റുമായി വനാതിര്‍ത്തി പങ്കിടുന്ന പ്രദേശത്തും നായ കളെ കടിച്ചുകൊന്ന നിലയില്‍ കാണപ്പെട്ട കൊമ്പുകുത്തിയിലും രണ്ട് കാമറകള്‍ വീ തമാണ് സ്ഥാപിച്ചിരിക്കുന്നത്. കൊമ്പുകുത്തി മേഖല നായ്ക്കള്‍ കൂടുതലായുള്ള പ്രദേ ശമായതിനാല്‍ ആക്രമണത്തിന് പിന്നില്‍ പുലി ആണെങ്കില്‍ വീണ്ടും എത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

വനാതിര്‍ത്തി പ്രദേശത്തുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാത്രികാലങ്ങളില്‍ ഈ പ്രദേശങ്ങളില്‍ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ പറയുന്നു. പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ കെണിവച്ച് പിടിക്കാനാണ് വനംവകുപ്പിന്റെ തീരുമാ നം.