അസൗകര്യങ്ങളുടെ നടുവിൽ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ്. ഉപകരണങ്ങളില്ലാ ത്തത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നു.
കാഞ്ഞിരപ്പള്ളി,പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിൽ എന്തപകടം സംഭവിച്ചാലും ഓ ടിയെത്തേണ്ടത് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘമാണ്. എന്നാൽ അസൗകര്യങ്ങ ളുടെ നടുവിൽ പ്രവർത്തിക്കുന്ന ഇവർക്ക് മതിയായ ഉപകരണങ്ങൾ പോലുമില്ല. എന്നതാണ് വാസ്തവം. ഒഴുക്കിൽപ്പെടുന്നവരെ രക്ഷിക്കാനായുള്ള ഡിങ്കി ഇല്ലന്ന് മാത്രമല്ല രണ്ട് സ്കൂബാ വേണ്ടതിൽ ഇeപ്പാഴുള്ളത് ഒന്ന് മാത്രമാണ്.കൂടാതെ വെള്ള ത്തിനടിയിൽ പ്രകാശം ലഭിക്കാനായുള്ള അണ്ടർ വാട്ടർലൈറ്റുകളും ഇവിടെയില്ല.
വെള്ളത്തിനടിയിൽ മുങ്ങിത്തപ്പാനായി പരിശിലനം സിദ്ധിച്ച രണ്ടോ അതിലധികവും സ്കൂബസെറ്റും സ്കൂബ ടീമും വേണമെന്നിരിക്കെ ഒരു സ്കൂബ സെറ്റ് മാത്രമാണ് ഇവിടുള്ളത്. ഇതു വരെ സ്കൂബ ടീമായി രൂപീകരിച്ചിട്ടില്ല.ഉള്ള സ്കൂബയ്ക്ക് കാറ്റ് നിറയ്ക്കണമെങ്കിൽ നാല്പത് കിലോമീറ്റർ താണ്ടി കോട്ടയത്ത് എത്തണം.ഈ കാലവ ർഷത്തിൽ മേഖലയിൽ നാലു പേരുടെ ജീവൻ നഷ്ടമായപ്പോഴും മതിയായ ഉപകരണ ങ്ങൾ ഇല്ലാത്തതുമൂലം ഇവി ടെയെത്തിയ ഫയർഫോഴ്സ് സംഘത്തിന് നിസഹയാരാ യി നോക്കി നിൽക്കാൻ മാത്ര മാണ് കഴിഞ്ഞത്.വ്യാഴാഴ്ച മണിമലയാറ്റിലൂടെ ഒഴുകി  എത്തിയ മൃതദേഹം കരയ്ക്കെത്തിക്കാൻ സ്വകാര്യ വ്യക്തിയുടെ വള്ളത്തെ ആശ്രയി ക്കേണ്ട ഗതികേട് വന്നു ഫയർഫോഴ്സിന്.
ഇത് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിന്റെ അവസ്ഥ മാത്രമല്ല. ജില്ലയിലെ മറ്റ് ഫയ ർഫോഴ്സ് സംഘങ്ങളെല്ലാം സമാനത രത്തിലോ മറ്റേതെങ്കിലും രീതിയിലോ ഇത്ത രത്തിൽ അസൗകര്യങ്ങൾ അനുഭവിക്കുന്നവരാണ്.