ഒരു വര്‍ഷം മുന്‍പ് പൊളിച്ച കാഞ്ഞിരപ്പള്ളി സഹൃദയ വായനശാലയ്ക്കുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പരിശോധന നടത്തി. ജി ല്ലാ പഞ്ചായത്ത് എക്‌സ്യൂട്ടിവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്ത് പരിശോധ നടത്തി.പരിശോധന റിപ്പോര്‍ട്ട് സൂപ്രണ്ടിങ് എന്‍ജീനിയര്‍ക്ക് നല്‍ കി അംഗീകാരം ലഭിച്ചാല്‍ കെട്ടിട നിര്‍മാണം ആരംഭിക്കാനാകും. 2021-22 വാര്‍ഷിക പദ്ധതിയില്‍ പഞ്ചായത്ത് 2.57 കോടി രൂപ പദ്ധതിക്കായി നീക്കി വെച്ചിരുന്നു.

പദ്ധതിയുടെ നടപടികള്‍ അന്തിമ ഘട്ടത്തിലേക്കെത്തിയെന്നും സാങ്കേതിക അനുമതി ലഭിച്ചാല്‍ ഫെബ്രുവരിയില്‍ ടെന്‍ഡര്‍ നല്‍കിയ ശേഷം നിര്‍മാണം ആരംഭിക്കാനാകു മെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍, വികസനകാര്യ സ്ഥിരം സമി തി അധ്യക്ഷന്‍ വി.എന്‍. രാജേഷ് അറിയിച്ചു. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെ ട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഷോപ്പിങ് കോംപ്ലക്‌സ്, രണ്ടാമത്തെ നിലയില്‍ സ ഹൃദയ വായനശാല, മൂന്നാമത്തെ നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിങ്ങനെയാ ണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കെട്ടിടം പൊളിച്ചതോടെ നിലവില്‍ കുരിശുങ്ക ലിലെ പഞ്ചായത്ത് വക കെട്ടിടത്തിലാണ് വായനശാല പ്രവര്‍ത്തിക്കുന്നത്.