കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിനു സമീപം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ യാണ് സംഭവം. ദേഹമാസകലം കടന്നല്‍ കുത്തേറ്റ് പത്ത് പേര്‍ക്കാണ്  പരിക്കേറ്റത്. മര ത്തിന് മുകളിലെ കടന്നല്‍ കൂട്ടില്‍ കാക്ക കൊത്തിയതിനെ തുടര്‍ന്നാണ് കടന്നല്‍ ഇളകി യത്. ബൈക്കില്‍ വരികയായിരുന്ന പൊടിമറ്റം എം.എസ്.ബി.എസ് സെമിനാരി വിദ്യാര്‍ത്ഥി അരുണ്‍ (22), കമ്പം സ്വദേശി സുരേഷ് (42) എന്നിവര്‍ക്കാണ് ആദ്യം കു ത്ത് കിട്ടിയത്.

തുടര്‍ന്ന് ഇതിലെ വന്ന ലോട്ടറി വില്‍പ്പനക്കാരന്‍ കൊടുങ്ങൂര്‍ സ്വദേശി പന്തിരുവേലി ല്‍ ജയിസണ്‍(37) കടന്നല്‍ ആക്രമണത്തെ തുടര്‍ന്ന് തോട്ടില്‍ ചാടി രക്ഷപ്പെടുകയായിരു ന്നു. പണമടങ്ങിയ പേഴ്‌സടക്കം വഴിയില്‍ നഷ്ട്ടപ്പെട്ടു.തുടര്‍ന്ന് അവശനായി ബോധം മറഞ്ഞ ഇയാളെ ഫയര്‍ഫോഴ്‌സ് സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. 
ഇരുപത്തിയാറാം മൈല്‍ സ്വദേശി ഷംസിന്റെ വീട്ടിലേക്ക് ഓടി കയറി പാലപ്ര പുതു പറമ്പില്‍ നൗഷാദിനും (50)കരിപ്പായില്‍ ഷംസിനും (50) ദേഹമാസകലം കടന്നലിന്റെ കുത്ത് കിട്ടി. പാറത്തോട് മുക്കാലി സ്വദേശി ഇല്ലിക്ക മുറിയില്‍ ജോപ്പന്‍ (44), ഇടക്കു ന്നം സ്വദേശി പാറയ്ക്കല്‍ ജിനു പി ഭാസ്‌ക്കരന്‍ (32)തമ്പലക്കാട് തൊട്ടിപറമ്പിൽ ഷാനവാസ് (40) ചിറ്റടി മാറമ്പടത്ത് റോബി ജേക്കബ്(43), ചിറ്റടി ഈരയിൽ പ്രിൻട്രു ആൻഡ്രൂസ്(27)എന്നിവര്‍ സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കയാ ണ് കടന്നല്‍ കുത്തേറ്റത്. കുത്തേറ്റവരല്ലാം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രയിലും 26 മേരി ക്യൂന്‍സ് ആശുപത്രിയിലും ചികില്‍സയിലാണ്.
മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ കടന്നല്‍ കൂടിളകി രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.അന്ന് മുതല്‍ ഇതിനെതിരെ നാട്ടുകാര്‍ പരാധിപെടുന്നുണ്ടങ്കിലും ഇതുവരെ അധികാരികള്‍ ഒരു നടപടിയും എടുത്തിട്ടില്ലായെന്ന് പ്രദേശവാസികള്‍ പറയുന്നു.