എരുമേലി : ശമനമില്ലാതെ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ നാട് പ്രളയഭീ ഷണിയിലായി. മഴ ശമിച്ചില്ലെങ്കിൽ കരകവിയാറായ നദികളിലെ മലവെളളപ്പാച്ചിൽ നിയന്ത്രണാതീതമാകുമെന്ന് ആശങ്ക. പമ്പാ നദിയിലെ കണമല കോസ് വേ പാലം വെ ളളത്തിനടിയിലാണ്. അറയാഞ്ഞിലിമണ്ണ് പാലവും അഴുതാ നദിയിലെ മൂക്കൻപെട്ടി പാലവും ഏത് നിമിഷവും വെളളത്തിനടിയിലാകുന്ന സ്ഥിതിയിൽ.
ശബരിമല വനത്തിൽ കനത്ത മഴ തുടരുന്നതാണ് നദികൾ കരകവിയുന്നതിലേക്കെ ത്തി നിൽക്കുന്നത്. തുമരംപാറ, കൊപ്പം പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ശബരിമല പാതകളിൽ വെളളക്കെട്ട് മൂലം തീർത്ഥാടകയാത്ര അപകടസാധ്യതയിലാ യി. മലയാളമാസ പൂജകൾക്കായി വൻ തോതിലാണ് തീർത്ഥാടകരെത്തിക്കൊണ്ടിരി ക്കുന്നത്. എരുമേലിയിൽ തോടുകൾ നിറഞ്ഞൊഴുകയാണ്. മണിമലയാറിൽ ജലനിര പ്പ് ക്രമാതീതമായി ഉയർന്നു. നദികളിൽ തീർത്ഥാടകരിറങ്ങുന്നത് വിലക്കിയിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് കണമലയിലെ പഴയ കോസ് വേ പാലം വെളളത്തിനടിയിലാ യിരു ന്നു. മണിക്കൂറുകളോളം വെളളത്തിനടിയിലായതിനിടെ പാലത്തിൻറ്റെ കൈവരികൾ തകർന്ന് ഒലിച്ചുപോവുകയും ചെയ്തു. കൂടാതെ വൻമരങ്ങളുടെ ശിഖരങ്ങൾ ഒഴുകിയെ ത്തി പാലത്തിൻറ്റെ തൂണുകളിൽ കുടുങ്ങിയതോടെ അപകടസാധ്യതയും ശക്തമാണ്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് വീണ്ടും പാലം വെളളത്തിനടിയിലായി രിക്കുന്നത്.
രണ്ട് വർഷം മുമ്പ് പുതിയ പാലം നിർമിച്ചതോടെ പഴയ പാലം ഗതാഗതത്തിന് ഉപയോ ഗിക്കുന്നില്ല. അതേസമയം മൂക്കൻപെട്ടി പാലം വെളളത്തിനടിയിലായാൽ കിലോമീ റ്ററുകളകലെ തുലാപ്പളളി വഴിയാണ് വാഹനങ്ങൾക്ക്  മറുകരയിലെത്താനാവുക. ക ണമലയിൽ അഴുതയാറിന് കുറുകെയുളള നടപ്പാലം വഴി  നടന്ന് അക്കരെയെത്താനു ളള എളുപ്പമാർഗമുണ്ടെങ്കിലും ഗതാഗത യോഗ്യമല്ല.
അറയാഞ്ഞിലിമണ്ണിലേക്കുളള കോസ് വേ പാലം വെളളത്തിനടിയിലായാൽ ഗതാഗത ത്തിന് മറ്റ് മാർഗമില്ല. നടപ്പാലം മാത്രമാണ് ആകെയുളള ആശ്രയം. നദികളിലെ തീര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ശക്തമാണ്. നിരലധി പേരുടെ കൃഷികൾ നശിച്ചു.