മുണ്ടക്കയം ടൗണില്‍ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അഷറഫ് ടെക്സ്റ്റയില്‍സിലാണ് രാവിലെ തീപിടുത്തമുണ്ടായത്.നാട്ടുകാര്‍ അറിയിച്ച തിനെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സം ഘം പൂട്ടുതുറക്കാന്‍ കഴിയാതെ വന്നതോടെ പൂട്ടുപൊളിച്ച് അകത്ത് കട ന്നാണ് തീ കെടുത്തിയത്.ബുധനാഴ്ച രാവിലെ 7 മണിയോടെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ ആണ് തീപടരുന്നത് ആദ്യം കണ്ടത്.ഏകദേശം ഒന്നര കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കു ന്നത്.കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ ന്നാണ് തീയണച്ചത്.അപകടത്തില്‍ കെട്ടിടത്തിന്റെ ഒരു നില പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.രണ്ടാം നിലയിലും തീപിടുത്തം വ്യാപിച്ചിട്ടുണ്ട്. ലക്ഷ ക്കണക്കിന് രൂപയുടെ തുണിത്ത രങ്ങള്‍ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാ ണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.