കാഞ്ഞിരപ്പള്ളി: എം.ജി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടു പ്പില്‍ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിക്ക് കീഴിലെ അഞ്ച് കോളേജുകളി ലും എസ്.എഫ്.ഐയ്ക്ക് തിളക്കമാര്‍ന്ന വിജയം.കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് സ് കോളേജ്, ഐ എച്ച് ആര്‍ ഡി കോളേജ്, എരുമേലി എം ഇ എസ് ,ഷെയര്‍ മൗണ്ട് എരുമേലി, മുണ്ടക്കയം മുരിക്കുംവയല്‍ ശ്രീ ശബരീശ എന്നിവിടങ്ങളിലാണ് എസ് എഫ് ഐ സമ്പൂര്‍ണ വിജയം നേടിയത്.
കാഞ്ഞിരപ്പള്ളി എസ് ഡി കോളേജില്‍ അന്‍സ അന്‍സാരി (ചെയര്‍പേഴ്സ ണ്‍), അനീറ്റ റെജി (വൈസ് ചെയര്‍പേഴ്സണ്‍),മെല്‍വിന്‍സ് റോയ്(ജനറല്‍ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഐ.എച്ച്.ആര്‍.ഡി കോളേജില്‍ അമ്മു ജെസീന്താ ജേക്കബ് (ചെയര്‍പേഴ്സണ്‍), ആതിര കെ.എ (വൈസ് ചെ യര്‍പേഴ്സണ്‍), വിപിന്‍ ചാക്കോ (ജനറല്‍ സെക്രട്ടറി) എന്നിവരെ തിരഞ്ഞെ ടുത്തു.
എരുമേലി എം ഇ എസ് കോളേജ്: ആഷിക് (ചെയര്‍മാന്‍),അനീന(വൈസ് ചെയര്‍പേഴ്സണ്‍),അക്ഷയ് (ജനറല്‍ സെക്രട്ടറി).
ഷെയര്‍ മൗണ്ട് എരുമേലി: മന്‍സൂര്‍ (ചെയര്‍മാന്‍),തസ്‌നീം(വൈസ് ചെയര്‍ പേഴ്സണ്‍), ഫിറോസ് (ജനറല്‍ സെക്രട്ടറി).ശ്രീ ശബരീശാ കോളേജ് മുരിക്കുംവയല്‍:മാത്യു (ചെയര്‍ മാന്‍) ജിന്‍സി (വൈസ് ചെയര്‍പേഴ്‌സണ്‍) അനന്തു (ജനറല്‍ സെക്രട്ടറി).

 

മികച്ച വിജയം നേടിയതോടെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍കാഞ്ഞി രപ്പള്ളി നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. അനുമോദന യോഗം എസ് എഫ് ഐ കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി ധീരാജ് ഹരി ഉല്‍ഘാടനം ചെയ്തു.