തമിഴ്നാട്ടിൽ ഉണ്ടായ വാഹനപകടത്തിൽ കോരുത്തോട് സ്വദേശികളായ ഏഴു പേർ മരിച്ചു. തമിഴ്നാട് പളനി ആയം കുടിയിലാണ് ലോറിയും മാരുതി വാനും തമ്മിൽ കൂട്ടി യിടിച്ച് മുണ്ടക്കയം കോരുത്തോട് സ്വദേശികളായ ഏഴു പേർ മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. കോരുത്തോട് പാറയിൽ ശശി, ഭാര്യ വിജയമ്മ, ശശിയുടെ സഹോദരിയു ടെ ഭർത്താവ് സുരേഷ്, ഭാര്യ രേഖ, ഇവരുടെ മകൻ ജിനുവിന്റെ പുത്രനായ അഭിജിത്ത്, ശശിയുടെ ബന്ധുവായ പുതുപ്പറമ്പിൽ ബാബുവിന്റെ ഭാര്യ സജിനി എന്നി വരാണ് മരിച്ചത്.

ആദിത്യൻ അതീവ ഗുരുതര പരുക്കുകളോടെ മധുര മെഡിക്കൽ കോളേജിൽ ചികിൽസ യിലാണ്.ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ഇവർ തീർത്ഥയാത്രക്കായി പളനി യിലേക്ക് പുറപ്പെട്ടത്. കനത്ത മഴയെ തുടർന്ന് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗ മനം. സംഭവത്തിൽ മുഖമന്ത്രി പിണറായി വിജയൻ തമിഴ്നാട്ട് സർക്കാരുമായി ബന്ധപ്പെ ട്ട് അടിയന്തിര നടപടികൾ സ്വീകരിക്കാൻ അഭ്യർത്ഥിച്ചു. നിലവിൽ മൃതദേഹങ്ങൾ പളനി, ഡിണ്ടിഗൽ, മധുര എന്നിവടങ്ങളിലാണ്.ഡിണ്ടിഗലിലുള്ള ഒരാളുടെ മൃതദേഹം പളനിയിലെത്തിച്ച ശേഷം ആറു മൃതദേഹങ്ങളു ടെ പോസ്റ്റ് മാർട്ടം മധുരയിലും നടക്കും. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹ ങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിച്ച് സംസ്ക്കരിക്കുവാൻ കഴിയുമോയെന്ന സാധ്യത പരി ശോധിക്കുന്നുണ്ട്.