കുട്ടിക്കൽ  ജാക്സൺ കേബിൾ നെറ്റ്വർക്ക് ഓഫീസിലാണ് തീപിടിത്തമുണ്ടായത്.  കൺട്രോൾറൂം പൂർണമായും കത്തി നശിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.  പുലർച്ചെ വഴി യാത്രികരാണ് ഓഫീസിൽ നിന്നും പുക ഉയരുന്നത് കണ്ടത് തുടർന്ന് നാട്ടുകാർ എത്തി തീ അണക്കുക യായിരുന്നു.  ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമാണ് വിലയിരുത്തിയിരിക്കുന്നത് ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. മുണ്ടക്കയം പോലീസ്  സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.