കാഞ്ഞിരപ്പള്ളി: ന്യുമോണിയ ബാധിച്ച ഒരു വയസ്സുകാരന്‍ മരിച്ചു. പാറക്കടവ് വാഴേ പറമ്പില്‍ മുഹമ്മദ് ഷാലുവിന്റെയും ആമിനയുടെയും മകന്‍ മുഹമ്മദ് ഫജര്‍ (ഒരു വയസ്) ആണ് ചൊവ്വാഴ്ച മരിച്ചത്.

പനി കൂടിയതിനെ തുടര്‍ന്ന് കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയായ ഇ.എസ്.ഐയില്‍ ചികില്‍ലായിരുന്നു കുട്ടി. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സംസ്‌ക്കാരം കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി കബര്‍സ്ഥാനില്‍ അഞ്ചരയോടെ നടക്കും. ഇവരുടെ ഏക മകനാണ് ഫജര്‍.