കോളേജ് വിദ്യാർത്ഥിനിയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ മൗനജാഥ സംഘടിപ്പിച്ചു.സെന്റ് ഡോമിനിക്ക്‌സ് കോളേജ് വിദ്യാര്‍ത്ഥിനി ജസ്‌ന മരിയ ജയിംസിനെ കണ്ടെത്തണമെന്നാവ ശ്യപ്പെട്ടായിരുന്നു ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള മൗനജാഥ. കാഞ്ഞിര പ്പള്ളി സെന്റ് ഡോമിനിക്ക്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനി ജസ് ന മരിയ ജയിംസിനെ കാണാതായി നാല്പത് ദിവസങ്ങൾ പിന്നിടുമ്പോഴാണ് അന്വേഷ ണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സോഷ്യൽ മീഡിയ കൂട്ടായ്മയുടെ പ്രതിഷേ ധം.

ജസ്റ്റിസ് ഫോർ ജസ് ന എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി യിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ നിരവധി യുവജനങ്ങൾ പങ്കെടുത്തു. പ്രതിഷേ ധ പരിപാടിയുടെ ഭാഗമായി മൗന ജാഥ സംഘടിപ്പിച്ച നവ മാധ്യമ കൂട്ടായ്മ തുടർന്ന് പേട്ടക്കവലയിൽ ധർണ്ണയും നടത്തി.

കത്തീഡ്രൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ചമൗന ജാഥയി ൽ നിരവധി യുവജനങ്ങൾ പ്രതി ക്ഷേധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി അണിചേർന്നു. മനുഷ്യാവകാ ശ കമ്മീഷനടക്കം നൽകുവാനുള്ള നിവേദനത്തിനായുള്ള ഒപ്പുശേഖരണവും ഇതോടൊ പ്പം നടന്നു.അന്വേഷണം ഊർജിതമാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ സമരപരിപാടി കൾ സംഘടിപ്പിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഇവർ അറിയിച്ചു. കഴിഞ്ഞ മാസം 22 നാണ് മുക്കൂട്ടുതറയിലെ വീട്ടിൽ നിന്നും മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദ രിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജസ്‌നയെ കാണാതാകുന്നത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയിലാണ്.