PHOTO:ADARSH KURIAN

ഇടുക്കി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ (77) അന്തരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെള്ളിയാ ഴ്ച പുലര്‍ച്ചെ 1.38നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖ ത്തെത്തുടര്‍ന്ന് ഒരുമാസത്തോളമായി കിടപ്പിലായിരുന്നു. ഭൗതിക ശരീരം മുവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃ തസംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണെന്ന് ഇ ടുക്കി രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അറിയിച്ചു.

വര്‍ഷങ്ങളായി പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്ന മാര്‍ മാത്യു ആ നിക്കുഴിക്കാട്ടില്‍ മൂന്നുവര്‍ഷമായി കിഡ്‌നി സംബന്ധമായ അസുഖത്തിനും ചികിത്സതേടിയിരുന്നു. മുരിക്കാശേരി അല്‍ഫോന്‍സ, അടിമാലി മോര്‍ണിം ഗ്സ്റ്റാര്‍, എറണാകുളം ലിസി, രാജഗിരി, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ തു ടങ്ങിയ ആശുപത്രികളില്‍ ചികിത്സ നടത്തിയിരുന്നു. അവസാന കാലത്ത് മോര്‍ണിംഗ് സ്റ്റാര്‍ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ആശു പത്രിയിലുമായിരുന്നു ചികിത്സ. രണ്ടാഴ്ച മുന്പ് അടിമാലിയില്‍നിന്നും കോലഞ്ചേരിയിലെത്തിച്ച പിതാവിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്ര വേശിപ്പിച്ച് ചികിത്സ തുടരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ അതീവ ഗുരുതരാവസ്ഥയിലായതിനെതുടര്‍ന്ന് വെന്റിലേറ്റിലേക്ക് മാറ്റി.

2003ല്‍ കോതമംഗലം രൂപത വിഭജിച്ച് രൂപീകൃതമായ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്നു കാലം ചെയ്ത മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ഇ ടുക്കിയുടെ സമസ്ഥമേഖലയെയും പുരോഗതിയിലേക്കു നയിച്ച ജനകീയനായ മെത്രാനായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍.

കു​​​​ടി​​​​യേ​​​​റ്റ ക​​​​ർ​​​​ഷ​​​​ക​​​​ന്‍റെ സ്വ​​​​ര​​​​മാ​​​​യി ജ​​​​ന​​​​ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ര​​​​പ്ര​​​​തി​​​​ഷ്ഠ നേ​​​​ടി​​​​യ വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​ണ് ഇ​​​​ടു​​​​ക്കി രൂ​​​​പ​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ഇ​​​​ട​​​​യ​​​​ൻ മാ​​​​ർ മാ​​​​ത്യു ആ​​​​നി​​​​ക്കു​​​​ഴി​​​​ക്കാ​​​​ട്ടി​​​​ൽ അന്തരിച്ചു. ഒ​​​​ന്ന​​​​ര പ​​​​തി​​​​റ്റാ​​​​ണ്ട് ഇ​​​​ടു​​​​ക്കി രൂ​​​​പ​​​​ത​​​​യു​​​​ടെ അ​​​​മ​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യ ബി​​​​ഷ​​​​പ് രൂ​​​​പ​​​​ത​​​​യു​​​​ടെ ഭൗ​​​​തി​​​​ക​​​​വും ആ​​​​ത്മീ​​​​യ​​​​വു​​​​മാ​​​​യ വ​​​​ള​​​​ർ​​​​ച്ച​​യ്​​​​ക്കു ന​​​​ൽ​​​​കി​​​​യ സം​​​​ഭാ​​​​വ​​​​ന​​ക​​ൾ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഇ​​​​ടം​​​​നേ​​​​ടി​​​​യ​​​​താ​​​​ണ്.

കു​​​​ഞ്ചി​​​​ത്ത​​​​ണ്ണി ആ​​​​നി​​​​ക്കു​​​​ഴി​​​​ക്കാ​​​​ട്ടി​​​​ൽ ലൂ​​​​ക്ക-​​എ​​​​ലി​​​​സ​​​​ബ​​​​ത്ത് ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ15 മ​​​​ക്ക​​​​ളി​​​​ൽ മൂ​​​​ന്നാ​​​​മ​​​​നാ​​​​യും ആ​​​​ണ്‍​മ​​​​ക്ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​മ​​​​നാ​​​​യും 1942 സെ​​​​പ്റ്റം​​​​ബ​​​​ർ 23-നാ​​​​ണ് മാ​​​​ത്യു ആ​​​​നി​​​​ക്കു​​​​ഴി​​​​ക്കാ​​​​ട്ടി​​​​ലി​​​​ന്‍റെ ജ​​​​ന​​​​നം. ജ​​ന്മ​​നാ​​​​ടാ​​​​യ ക​​​​ട​​​​പ്ലാ​​​​മ​​​​റ്റ​​​​ത്തും കു​​​​ഞ്ചി​​​​ത്ത​​​​ണ്ണി​​​​യി​​​​ലു​​​​മാ​​​​യി പ്രാ​​​​ഥ​​​​മി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. മു​​​​ത്തോ​​​​ലി സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് ഹൈ​​​​സ്കൂ​​​​ളി​​​​ൽ ഹൈ​​​​സ്കൂ​​​​ൾ വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ട​​​​ത്തി.

തു​​​​ട​​​​ർ​​​​ന്ന് കോ​​​​ത​​​​മം​​​​ഗ​​​​ലം മൈ​​​​ന​​​​ർ സെ​​​​മി​​​​നാ​​​​രി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന് വൈ​​​​ദി​​​​ക​​പ​​​​ഠ​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ചു. കോ​​​​ട്ട​​​​യം വ​​​​ട​​​​വാ​​​​തൂ​​​​ർ മേ​​​​ജ​​​​ർ സെ​​​​മി​​​​നാ​​​​രി​​​​യി​​​​ൽ ത​​​​ത്വ​​​​ശാ​​​​സ്ത്ര​​​​വും ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​വും പ​​​​ഠി​​​​ച്ചു. 1971 മാ​​​​ർ​​​​ച്ച് 15-ന് ​​​​കു​​​​ഞ്ചി​​​​ത്ത​​​​ണ്ണി ഹോ​​​​ളി ഫാ​​​​മി​​​​ലി പ​​​​ള്ളി​​​​യി​​​​ൽ മാ​​​​ർ മാ​​​​ത്യു പോ​​​​ത്ത​​​​നാ​​​​മൂ​​​​ഴി​​​​യു​​​​ടെ കൈ​​​​വ​​​​യ്പു ശു​​​​ശ്രൂ​​​​ഷ​​ വ​​​​ഴി പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ച് പ്ര​​​​ഥ​​​​മ ബ​​​​ലി​​​​യ​​​​ർ​​​​പ്പി​​​​ച്ചു.

കോ​​​​ത​​​​മം​​​​ഗ​​​​ലം ടൗ​​​​ണ്‍ ​പ​​​​ള്ളി​​​​യി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് വി​​​​കാ​​​​രി​​​​യാ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ​​നി​​​​യ​​​​മ​​​​നം. ജോ​​​​സ്ഗി​​​​രി, ചു​​​​രു​​​​ളി, എ​​​​ഴു​​​​കും​​​​വ​​​​യ​​​​ൽ പ​​​​ള്ളി​​​​ക​​​​ളി​​​​ലും സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ജീ​​​​വ​​​​ജ്യോ​​​​തി​​​​യു​​​​ടെ​​​​യും പാ​​​​സ്റ്റ​​​​റ​​​​ൽ സെ​​​​ന്‍റ​​​​റി​​​​ന്‍റെ​​​​യും ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടു. മാ​​​​ർ മാ​​​​ത്യൂ​​​​സ് പ്ര​​​​സ് മാ​​​​നേ​​​​ജ​​​​രാ​​​​യും സേ​​​​വ​​​​നം​​​​ചെ​​​​യ്തു. അ​​​​തോ​​​​ടൊ​​​​പ്പം​​​​ത​​​​ന്നെ നെ​​​​യ്ശേ​​​​രി പ​​​​ള്ളി വി​​​​കാ​​​​രി​​​​യാ​​​​യും സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു. 1985-ൽ ​​​​ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ൽ ഡോ​​​​ക്ട​​​​റേ​​​​റ്റ് ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.

ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​നം ​​ക​​​​ഴി​​​​ഞ്ഞു തി​​​​രി​​​​കെ​​​​യെ​​​​ത്തി​​​​യ അ​​​​ദ്ദേ​​​​ഹം പൊ​​​​ട്ട​​​​ൻ​​​​കാ​​​​ട് പ​​​​ള്ളി​​​​യി​​​​ലും ര​​​​ണ്ടാ​​​​ർ​​ പ​​​​ള്ളി​​​​യി​​​​ലും സേ​​​​വ​​​​നം​​​​ചെ​​​​യ്തു. 1990-ൽ ​​​​കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​താ ചാ​​​​ൻ​​​​സ​​ല​​​​റാ​​​​യും രൂ​​​​പ​​​​താ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യും നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടു. 2000-ൽ ​​​​കോ​​​​ത​​​​മം​​​​ഗ​​​​ലം മൈ​​​​ന​​​​ർ സെ​​​​മി​​​​നാ​​​​രി റെ​​​​ക്ട​​​​റാ​​​​യി. ഇ​​​​തോ​​​​ടൊ​​​​പ്പം തൃ​​​​ക്കാ​​​​രി​​​​യൂ​​​​ർ പ​​​​ള്ളി​​​​യി​​​​ലും സേ​​​​വ​​​​നം​​​​ചെ​​​​യ്തു. കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​താ പ്രി​​​​സ്ബ​​​​റ്റേ​​​​രി​​​​യ​​​​ൽ കൗ​​​​ണ്‍​സി​​​​ൽ, കാ​​​​ത്ത​​​​ക​​​​റ്റി​​​​ക്ക​​​​ൽ ക​​​​മ്മി​​​​റ്റി, രൂ​​​​പ​​​​താ നി​​​​ർ​​​​മാ​​​​ണ​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ക​​​​മ്മി​​​​റ്റി എ​​​​ന്നി​​​​വ​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു.

2003-ൽ ​​​​ജോ​​​​ണ്‍ ​പോ​​​​ൾ ര​​​​ണ്ടാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ എ​​​​ട്ടു ഫൊ​​​​റോ​​​​ന​​​​ക​​​​ളോ​​​​ടു​​​​കൂ​​​​ടി കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​ത വി​​​​ഭ​​​​ജി​​​​ച്ച് ഇ​​​​ടു​​​​ക്കി രൂ​​​​പ​​​​ത സ്ഥാ​​​​പി​​​​ച്ചു. രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ബി​​​​ഷ​​​​പ്പാ​​​​യി 2003 ജ​​​​നു​​​​വ​​​​രി 15-ന് ​​​​മാ​​​​ർ മാ​​​​ത്യു ആ​​​​നി​​​​ക്കു​​​​ഴി​​​​ക്കാ​​​​ട്ടി​​​​ലെ നി​​​​യ​​​​മി​​​​ച്ചു. 2003 മാ​​​​ർ​​​​ച്ച് ര​​​​ണ്ടി​​​​ന് വാ​​​​ഴ​​​​ത്തോ​​​​പ്പ് സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ഇ​​​​ടു​​​​ക്കി രൂ​​​​പ​​​​ത​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ആ​​​​നി​​​​ക്കു​​​​ഴി​​​​ക്കാ​​​​ട്ടി​​​​ൽ പി​​​​താ​​​​വി​​​​ന്‍റെ മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക​​​​വും ന​​​​ട​​​​ന്നു. ക​​​​ർ​​​​മ​​​​വേ​​​​ദി​​​​യി​​​​ൽ തീ​​​​ഷ്ണ​​​​മ​​​​തി​​​​യാ​​​​യ മാ​​​​ർ ആ​​​​നി​​​​ക്കു​​​​ഴി​​​​ക്കാ​​​​ട്ടി​​​​ൽ ഇ​​​​ടു​​​​ക്കി​​​​യു​​​​ടെ ഇ​​​​ട​​​​യ​​​​നാ​​​​യി സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നൊ​​​​പ്പം കെ​​​​സി​​​​ബി​​​​സി ഫാ​​​​മി​​​​ലി ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യും കെ​​​​സി​​​​ബി​​​​സി എ​​​​സ്‌​​സി/​​​​എ​​​​സ്ടി ​​ക​​​​മ്മീ​​​​ഷ​​​​ൻ, സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സി​​​​ന​​​​ഡ​​​​ൽ ക​​​​മ്മീ​​​​ഷ​​​​നം​​​​ഗം എ​​​​ന്നീ നി​​​​ല​​​​യി​​​​ലെ​​​​ല്ലാം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു.
ഇ​​​​ടു​​​​ക്കി രൂ​​​​പ​​​​ത​​​​യെ സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​ത​​​​യി​​​​ലെ​​​​ത്തി​​​​ച്ചു

എ​​ൺ​​പ​​ത്തി‍യേ​​ഴ് വൈ​​​​ദി​​​​ക​​​​രോ​​​​ടൊ​​​​പ്പം ആ​​​​രം​​​​ഭി​​​​ച്ച ഇ​​​​ടു​​​​ക്കി രൂ​​​​പ​​​​ത 15 വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട് 111 പു​​​​തി​​​​യ വൈ​​​​ദി​​​​ക​​​​ർ​​​​കൂ​​​​ടി പ​​​​ട്ടം സ്വീ​​​​ക​​​​രി​​​​ച്ച് 198 വൈ​​​​ദി​​​​ക​​​​രു​​​​ള്ള രൂ​​​​പ​​​​ത​​​​യാ​​​​യി വ​​​​ള​​​​ർ​​​​ന്നു. എ​​​​ട്ടു ഫൊ​​​​റോ​​​​ന​​​​ക​​​​ളും 86 സ്വ​​​​ത​​​​ന്ത്ര ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളും 30 സ്റ്റേ​​​​ഷ​​​​ൻ പ​​​​ള്ളി​​​​ക​​​​ളു​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ച ഇ​​​​ടു​​​​ക്കി രൂ​​​​പ​​​​ത​​​​യെ ക​​​​രു​​​​ത്തു​​​​റ്റ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലൂ​​​​ടെ പു​​​​രോ​​​​ഗ​​​​തി​​​​യി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച മാ​​​​ർ മാ​​​​ത്യു ആ​​​​നി​​​​ക്കു​​​​ഴി​​​​ക്കാ​​​​ട്ടി​​​​ൽ ഏ​​​​റെ ബാ​​​​ലാ​​​​രി​​​​ഷ്ട​​​​ത​​​​ക​​​​ൾ ത​​​​ര​​​​ണം​​​​ചെ​​​​യ്ത് 15 വ​​​​ർ​​​​ഷം​​കൊ​​​​ണ്ട് 10 ഫൊ​​​​റോ​​​​ന​​​​ക​​​​ളും 105 സ്വ​​​​ത​​​​ന്ത്ര ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളും 51 മി​​​​ഷ​​​​ൻ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി രൂ​​​​പ​​​​ത​​​​യി​​​​ലെ വി​​​​ശ്വാ​​​​സീ​​സ​​​​മൂ​​​​ഹ​​​​ത്തെ വ​​​​ള​​​​ർ​​​​ത്തി.

രൂ​​​​പ​​​​ത സ്ഥാ​​​​പി​​​​ച്ച​​​​പ്പോ​​​​ൾ ഏ​​​​ഴു സ​​​​ന്യാ​​​​സ​​സ​​​​ഭ​​​​ക​​​​ളാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. അ​​​​ത് 13 ആ​​​​യി വ​​​​ള​​​​ർ​​​​ന്നു. 14 സ​​​​ന്യാ​​​​സ​​ഭ​​​​വ​​​​ന​​​​ങ്ങ​​​​ൾ വ​​​​ള​​​​ർ​​​​ന്ന് 22 ആ​​​​യി. സ​​​​ന്യാ​​​​സി​​​​നീ​​സ​​​​ഭ​​​​ക​​​​ൾ 2003-ൽ 13 ​​​​ആ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ 15 വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട് 30 ആ​​​​യി വ​​​​ർ​​​​ധി​​​​ച്ചു. സ​​​​ന്യാ​​​​സി​​​​നീ​​ഭ​​​​വ​​​​ന​​​​ങ്ങ​​​​ൾ 102-ൽ​​​​നി​​​​ന്നും 150ലേ​​​​ക്കു വ​​​​ള​​​​ർ​​​​ന്നു.

ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 25 ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ൾ പു​​​​തു​​​​ക്കി നി​​​​ർ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടു. പ​​​​ള്ളി​​​​ക​​​​ളോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് 27 വൈ​​​​ദി​​​​ക​​മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ളും പു​​​​തു​​​​ക്കി നി​​​​ർ​​​​മി​​​​ച്ചു. നി​​​​ല​​​​വി​​​​ൽ ര​​​​ണ്ടു കോ​​​​ള​​​​ജു​​​​ക​​​​ളും എ​​​​ട്ട് ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​ഡ​​​​റി സ്കൂ​​​​ളു​​​​ക​​​​ളും 17 ഹൈ​​​​സ്കൂ​​​​ളു​​​​ക​​​​ളും നി​​​​ര​​​​വ​​​​ധി യു​​​​പി, എ​​​​ൽ​​​​പി സ്കൂ​​​​ളു​​​​ക​​​​ളും സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന് ഒ​​​​രു ഐ​​​​ടി​​​​സി​​​​യും വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ സ​​​​മ​​​​ഗ്ര വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു മു​​​​ൻ​​​​തൂ​​​​ക്കം ന​​​​ൽ​​​​കി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു. രൂ​​​​പ​​​​ത​​​​യു​​​​ടെ സാ​​​​മൂ​​​​ഹ്യ​​സേ​​​​വ​​​​ന രം​​​​ഗ​​​​ത്ത് ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നാ​​​​യി ഹൈ​​​​റേ​​​​ഞ്ച് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സൊ​​​​സൈ​​​​റ്റി​​​​യും ആ​​​​രം​​​​ഭി​​​​ച്ചു. ഇ​​​​തി​​​​നു​​ പു​​​​റ​​​​മെ മൈ​​​​ന​​​​ർ സെ​​​​മി​​​​നാ​​​​രി, അ​​​​ടി​​​​മാ​​​​ലി പാ​​​​സ്റ്റ​​​​റ​​​​ൽ സെ​​​​ന്‍റ​​​​ർ, പ്രീ​​​​സ്റ്റ് ഹോം, ​​​​വാ​​​​ഴ​​​​ത്തോ​​​​പ്പ് ക​​​​ത്തീ​​​​ഡ്ര​​​​ൽ ദേ​​​​വാ​​​​ല​​​​യം തു​​​​ട​​​​ങ്ങി രൂ​​​​പ​​ത​​​​യു​​​​ടെ ഭൗ​​​​തി​​​​ക​​​​ത​​​​ല വി​​​​ക​​​​സ​​​​ന​​​​വും പി​​​​താ​​​​വി​​​​ന്‍റെ ഇ​​​​ച്ഛാ​​​​ശ​​​​ക്തി​​​​യു​​​​ടെ ഫ​​​​ല​​​​മാ​​​​യി വ​​​​ള​​​​ർ​​​​ന്നു​​വ​​​​ന്നി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്.

ഒ​​​​ന്ന​​​​ര പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നു​​ ശേ​​​​ഷം അ​​​​ജ​​​​പാ​​​​ല​​​​ന ദൗ​​​​ത്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു വി​​​​ശ്ര​​​​മ​​​​ത്തി​​​​ലേ​​​​ക്ക്

ഇ​​​​ടു​​​​ക്കി രൂ​​​​പ​​​​ത സ്ഥാ​​​​പി​​​​ത​​​​മാ​​​​യ​​​​തി​​​​നും രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ഇ​​​​ട​​​​യ​​​​ന്‍റെ മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക​​​​ത്തി​​​​നും പ​​​​തി​​​​ന​​​​ഞ്ച് വ​​​​യ​​​​സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തോ​​​​ടെ പു​​​​തി​​​​യ ഇ​​​​ട​​​​യ​​​​നെ ദൗ​​​​ത്യം ഏ​​​​ൽ​​പ്പി​​​​ച്ച് സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​ഞ്ഞു.

സ​​​​ഭാ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ആ​​​​ത്മീ​​​​യ​​​​ത​​​​യി​​​​ലേ​​​​ക്കു കൈ​​​​പി​​​​ടി​​​​ച്ചു​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നൊ​​​​പ്പം അ​​​​വ​​​​രു​​​​ടെ സാ​​​​മൂ​​​​ഹി​​​​ക​​​​വും ബൗ​​​​ദ്ധി​​​​ക​​​​വു​​​​മാ​​​​യ വ​​​​ള​​​​ർ​​​​ച്ച ല​​​​ക്ഷ്യം​​​​വ​​​​ച്ചു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​ദ്ദേ​​​​ഹം പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. കു​​​​ടും​​​​ബ​​ന​​​​വീ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് പ്ര​​​​ഥ​​​​മ ഇ​​​​ട​​​​യ​​​​ൻ ത​​​​ന്‍റെ പ്ര​​​​ധാ​​​​ന ഇ​​​​ട​​​​യ​​ദൗ​​​​ത്യ​​​​മാ​​​​യി സ്വീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. വി​​​​ദ്യാ​​​​ഭ്യാ​​​​സം, തൊ​​​​ഴി​​​​ൽ, ആ​​​​തു​​​​ര​​​​ശു​​​​ശ്രൂ​​​​ഷ, ജീ​​​​വ​​​​കാ​​​​രു​​​​ണ്യം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും ക​​​​രു​​​​ത്തു പ​​​​ക​​​​ർ​​​​ന്നു.

ഇ​​​​ടു​​​​ക്കി​​​​ക്കാ​​​​രു​​​​ടെ ഭൂ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ലും പ​​​​ട്ട​​​​യ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ലും ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ ന​​​​ട​​​​ത്തി ജാ​​​​തി-​​​​മ​​​​ത​​ ഭേ​​​​ദ​​​​മെ​​​​ന്യേ ഏ​​​​വ​​​​രു​​​​ടെ​​​​യും ​​ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ര​​​​പ്ര​​​​തി​​​​ഷ്ഠ നേ​​​​ടി. ഹൈ​​​​റേ​​​​ഞ്ചി​​​​ലെ പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​ന്‍റെ​​​​യും ക​​​​ർ​​​​ഷ​​​​ക​​​​ന്‍റെ​​​​യും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​ന്‍റെ​​​​യും ശ​​​​ബ്ദ​​​​മാ​​​​യി​​​​രു​​​​ന്നു മാ​​​​ർ മാ​​​​ത്യു ആ​​​​നി​​​​ക്കു​​​​ഴി​​​​ക്കാ​​​​ട്ടി​​​​ൽ. മ​​​​ല​​​​യോ​​​​ര ജ​​​​ന​​​​ത​​​​യു​​​​ടെ സ​​​​മ​​​​ഗ്ര​​വ​​​​ള​​​​ർ​​​​ച്ച ല​​​​ക്ഷ്യ​​​​മി​​​​ട്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച മെ​​​​ത്രാ​​​​ൻ വി​​​​ദ്യാ​​​​സ​​​​ന്പ​​​​ന്ന​​​​രും നേ​​​​തൃ​​​​പാ​​​​ട​​​​വ​​​​വു​​​​മു​​​​ള്ള പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യെ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ൽ ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടെ പ​​​​രി​​​​ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു.

ഒ​​​​ന്ന​​​​ര പ​​​​തി​​​​റ്റാ​​​​ണ്ടു നീ​​​​ണ്ട ത​​​​ന്‍റെ രൂ​​​​പ​​​​ത​​യി​​ലെ അ​​​​ജ​​​​പാ​​​​ല​​​​ന ദൗ​​​​ത്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നും ചാ​​​​രി​​​​താ​​​​ർ​​​​ഥ്യ​​​​ത്തോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ മാ​​​​ത്യു ആ​​​​നി​​​​ക്കു​​​​ഴി​​​​ക്കാ​​​​ട്ടി​​​​ൽ പി​​​​താ​​​​വി​​​​ന്‍റെ പ​​​​ടി​​​​യി​​​​റ​​​​ക്കം. വി​​​​ശ്ര​​​​മ​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ പ്രാ​​​​യം ത​​​​ള​​​​ർ​​​​ത്താ​​​​ത്ത മ​​​​ന​​​​സു​​​​മാ​​​​യി സ​​​​ഹ​​​​ജീ​​​​വി​​​​ക​​​​ൾ​​​​ക്കാ​​​​യി ക​​​​ർ​​​​മ​​​​നി​​​​ര​​​​ത​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്തി​​​​യ ക​​​​ർ​​​​മ​​​​യോ​​​​ഗി​​​​യാ​​​​ണ് മാ​​​​ർ ആ​​​​നി​​​​ക്കു​​​​ഴി​​​​ക്കാ​​​​ട്ടി​​​​ൽ. 2018 ഏ​​​​പ്രി​​​​ൽ അ​​​​ഞ്ചി​​​​ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​​ന് വാ​​​​ഴ​​​​ത്തോ​​​​പ്പ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ മാ​​​​ർ ജോ​​​​ണ്‍ നെ​​​​ല്ലി​​​​ക്കു​​​​ന്നേ​​​​ൽ അ​​​​ടു​​​​ത്ത ഇ​​​​ട​​​​യ​​​​ശ്രേ​​​​ഷ്ഠ​​​​നാ​​​​യി മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​കം ചെ​​​​യ്തു.

പ​​​​തി​​​​ന​​​​ഞ്ചി​​​​ൽ പ​​​​ത്തും ദൈ​​​​വ​​​​വേ​​​​ല​​​​യ്ക്ക്

കു​​​​ഞ്ചി​​​​ത്ത​​​​ണ്ണി ആ​​​​നി​​​​ക്കു​​​​ഴി​​​​ക്കാ​​​​ട്ടി​​​​ൽ ലൂ​​​​ക്ക – എ​​​​ലി​​​​സ​​​​ബ​​​​ത്ത് ദ​​​​ന്പ​​​​തി​​​​ക​​​​ൾ​​​​ക്ക് 15 മ​​​​ക്ക​​​​ളാ​​​​ണ്. കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ല​​​​ത്തെ പ്രാ​​​​രാ​​​​ബ്ധ​​​​ങ്ങ​​​​ളി​​​​ൽ ​​പോ​​​​ലും മ​​​​ക്ക​​​​ളെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തോ​​​​ടൊ​​​​പ്പം ദൈ​​​​വ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലും വ​​​​ള​​​​ർ​​​​ത്താ​​​​ൻ ഈ ​​​​മാ​​​​തൃ​​​​കാ ദ​​​​ന്പ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു.

ക​​​​ട​​​​പ്ലാ​​​​മ​​​​റ്റ​​​​ത്തു​​​​നി​​​​ന്നും കു​​ടി​​​​യേ​​​​റി​​​​യ ദ​​​​ന്പ​​​​തി​​​​ക​​​​ൾ മ​​​​ണ്ണി​​​​ൽ പൊ​​​​ന്നു​​ വി​​​​ള​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ഇ​​​​വ​​​​രു​​​​ടെ വി​​​​ശ്വാ​​​​സ​​തീ​​​​ഷ്ണ​​​​ത മ​​​​ക്ക​​​​ളി​​​​ലൂ​​​​ടെ പു​​​​റം​​​​ലോ​​​​ക​​​​ത്തി​​​​ന് പ​​​​ക​​​​ർ​​​​ന്നു​​​​ന​​​​ൽ​​​​കി. വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളോ​​​​ടും മ​​​​ല​​​​ന്പാ​​​​ന്പി​​​​നോ​​​​ടും പ​​​​ട​​​​പൊ​​​​രു​​​​തി നേ​​​​ടി​​​​യ ആ​​​​ത്മ​​​​ധൈ​​​​ര്യം ഇ​​​​വ​​​​രു​​​​ടെ മ​​​​ക്ക​​​​ൾ​​​​ക്കും ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. പ​​​​തി​​​​ന​​​​ഞ്ചു മ​​​​ക്ക​​​​ളി​​​​ൽ പ​​ത്തു​​പേ​​​​രും ദൈ​​​​വ​​​​വേ​​​​ല​​​​യ്ക്കാ​​​​യി നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത് ഈ ​​​​മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ പ​​​​ക​​​​ർ​​​​ന്നു​​​​ന​​​​ൽ​​​​കി​​​​യ വി​​​​ശ്വാ​​​​സം ഒ​​​​ന്നു​​​​കൊ​​ണ്ടു മാ​​​​ത്ര​​​​മാ​​​​ണ്. ആ​​​​റു പേ​​​​ർ വൈ​​​​ദി​​​​ക​​​​വ​​​​സ്ത്ര​​​​മ​​​​ണി​​​​ഞ്ഞ് ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ പ്ര​​​​തി​​​​പു​​​​രു​​​​ഷ​​ന്മാ​​​​രാ​​​​യ​​​​പ്പോ​​​​ൾ നാ​​​​ലു​​​​പേ​​​​ർ ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ മ​​​​ണ​​​​വാ​​​​ട്ടി​​​​മാ​​​​രാ​​​​യി സ​​​​ഭ​​​​യി​​​​ലും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും ദൈ​​​​വ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി വേ​​​​ല​​​​ചെ​​​​യ്യു​​​​ന്നു.

ആ​​​​ണ്‍​മ​​​​ക്ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​മ​​​​നാ​​​​യ മാ​​​​ർ മാ​​​​ത്യു ആ​​​​നി​​​​ക്കു​​​​ഴി​​​​ക്കാ​​​​ട്ടി​​​​ൽ ഇ​​​​ടു​​​​ക്കി രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ മെ​​​​ത്രാ​​​​നാ​​​​യി. ഫാ.​​ ​​തോ​​​​മ​​​​സ്, ഫാ.​​ ​​ലൂ​​​​ക്ക, ഫാ. ​​​​മൈ​​​​ക്കി​​​​ൾ, ഫാ.​​ ​​ജോ​​​​സ​​​​ഫ്, പ​​​​രേ​​​​ത​​​​നാ​​​​യ ഫാ. ​​​​ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​രാ​​​​ണ് വൈ​​​​ദി​​​​ക​​​​രാ​​​​യ​​​​ത്. സി​​​​സ്റ്റ​​​​ർ ആ​​​​നി, സി​​​​സ്റ്റ​​​​ർ റോ​​​​സ, സി​​​​സ്റ്റ​​​​ർ മേ​​​​രി, സി​​​​സ്റ്റ​​​​ർ ആ​​​​ലീ​​​​സ് എ​​​​ന്നി​​​​വ​​​​ർ സ​​​​ന്യാ​​​​സി​​​​നി​​​​ക​​​​ളു​​​​മാ​​​​യി. തെ​​​​രേ​​​​സ, മാ​​​​നു​​​​വ​​​​ൽ, ലി​​​​സ​​​​മ്മ, പ​​​​രേ​​​​ത​​​​രാ​​​​യ മോ​​​​നി​​​​ക്ക, സാ​​​​വി​​​​യോ എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​റ്റു​​​​മ​​​​ക്ക​​​​ൾ.

ല​​​​ളി​​​​ത ജീ​​​​വി​​​​ത​​​​വും തു​​​​റ​​​​ന്ന മ​​​​ന​​​​സും മാ​​ർ ആ​​നി​​ക്കു​​ഴി​​കാ​​ട്ടി​​ലി​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​യാ​​​​യി​​​​രു​​​​ന്നു. പൗ​​​​രോ​​​​ഹി​​​​ത്യ​​​​സ്വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ ആ​​​​ർ​​​​ഭാ​​​​ടം ഒ​​​​ഴി​​​​വാ​​​​ക്കി രൂ​​​​പ​​​​ത​​​​യി​​​​ൽ നി​​​​യ​​​​മം കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത് ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു.