വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (വി.കെ.ടി.എഫ്- സി.ഐ.ടി.യു) കോ ട്ടയം ജില്ലാ സമ്മേളനം ഫെബ്രു.20ന് പാറത്തോട് ചിറ്റടിയിൽ നടക്കും. സിഐടിയു ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എസ്.പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി ആർ.വി.ഇഖ്ബാൽ, സെ ക്രട്ടറി എം.സുനിൽകുമാർ, ജില്ലാ പ്രസിഡണ്ട് ലാലിച്ചൻ ജോർജ്, സിഐടിയു ജില്ലാ ജോ. സെക്രട്ടറി കെ.രാജേഷ്, എന്നിവർ പങ്കെടുക്കും. ജില്ലയിലെ എണ്ണായിരത്തോളം വരുന്ന തൊഴിലാളികളെ പ്രതിനിധികരിച്ച് 160 പ്രതിനിധികൾ പങ്കെടുക്കും.

സമ്മേളനത്തിൻ്റെ നടത്തിപ്പിനായി ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം സിഐടിയു ജില്ലാ കമ്മറ്റിയംഗം വി.പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.വി.കെ.ടി.എഫ് ജില്ലാ കമ്മറ്റിയംഗം എംജി. റെജി അദ്ധ്യക്ഷനായി.സിപിഐ (എം) പാറത്തോട് ലോക്ക ൽ സെക്രട്ടറി പി.കെ.ബാലൻ,വികെടിഎഫ് ജില്ലാ ജന.സെക്രട്ടറി എം.എച്ച്.സലീം, വൈസ് പ്രസിഡണ്ട് എം.എ.റിബിൻഷാ, സംസ്ഥാന കമ്മറ്റിയംഗം സലീന മജീദ്, ജില്ലാ കമ്മറ്റിയംഗം സക്കീർ ഹുസൈൻ, ഏരിയാ പ്രസിഡണ്ട് സാജൻ വർഗീസ് എന്നിവർ സംസാരിച്ചു.

കെ.രാജേഷ്, അഡ്വ.പി.ഷാനവാസ്, ഷമീം അഹമ്മദ്,വി.പി.ഇബ്രാഹിം, വി.പി.ഇസ്മാ യിൽ, പി.എസ്.സുരേന്ദ്രൻ, പി.കെ.നസീർ (രക്ഷാധികാരികൾ) പി.കെ.ബാലൻ ( ചെ യർമാൻ) സാജൻ വർഗീസ് (സെക്രട്ടറി) അഡ്വ.എം.എ.റിബിൻ ഷാ (ട്രഷറർ) എന്നിവ ർ ഭാരവാഹികളായി 151 അംഗ സ്വാഗതസംഘത്തെ തെരഞ്ഞെടുത്തു.