ദേശീയപാത 183 ല്‍ മുണ്ടക്കയം പെരുവന്താനത്ത് 3 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 അയ്യപ്പഭക്തര്‍ മരിച്ചു. പെരുവന്താനം അമലഗിരിയിലാണ് ഉച്ചയോടെ സംഭവമുണ്ടായത്.ആന്ധ്രാ സ്വദേശികളാണ് മരിച്ച ഇരുവരും. നിര്‍ത്തിയിട്ടിരുന്ന ട്രാവലറിന്റെ പുറകില്‍ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ്ട് ബസിടിച്ച് കയറിയത്.

ആന്ധ്രപ്രദേശ് സ്വദേശികളായ ആദി നാരായണ നായിഡു (44) ഈശ്വർ (42)എന്നി വ രാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി യിൽ. പരിക്കേറ്റ  മറ്റ് മൂന്ന് പേരേ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചി കിത്സയിലാണ്