ലോക്ക് ഡൗണ്‍ കാലത്തെ വിരസത മാറ്റുവാന്‍ പാഴ്കുപ്പികള്‍ ശേഖരിച്ച് ഇതില്‍ അലങ്കാര പണി നടത്തുകയാണു കാഞ്ഞിരപ്പള്ളി പാറക്കടവ് ക ളരിക്കല്‍ ഷിഫാ മന്‍സിലില്‍ ഷൈജു കാസിം.ലഹരിയൊഴിഞ്ഞ കുപ്പികള്‍ വഴിയരികില്‍ നിന്നും പെറുക്കി ഓലയും, പേപ്പറും ചിരട്ടയും നാണയങ്ങ ള്‍ പിസ്ന്തയുടെ ഷെല്ലുകള്‍, നെട്ടും ബോള്‍ട്ടും എന്നിവ ഉപയോഗിച്ചാണ് പുതിയ രൂപം നല്‍കുകയാണ് ഇദ്ദേഹം. ചില്ല് കുപ്പി മാത്രമല്ല കാര്‍ഡ് ബോ ര്‍ഡ് ഉപയോഗിച്ച് , വാഹനങ്ങളുടെ സ്പയര്‍ പാര്‍ട്‌സുകള്‍ എല്ലാം ഷൈജു ന്റെ കലാവിരുതില്‍ കുപ്പികള്‍ രൂപാന്തരം പ്രാപിക്കുകയാണിവിടെ. കുപ്പികളില്‍ ചകിരി, നൂല്‍, വസ്ത്രങ്ങളിലെ എംബ്രോഡറി വസ്തുക്കള്‍, പെയിന്റ് എന്നിവ ഉപയോഗിച്ചാണ് ഷൈജു കുപ്പികളില്‍ വര്‍ണ്ണ വസന്തം തീര്‍ക്കുന്നത്.

പേപ്പര്‍ പ്രിന്റുകളും മുത്തുകളും കൊണ്ട് മനോഹരമാക്കിയ കുപ്പികളും ഉണ്ടിവിടെ. ഒഴിവു സമയങ്ങ ളില്‍ ചെറിയ രീതിയില്‍ തുടങ്ങിയ കുപ്പി ക ളില്‍ തീര്‍ത്ത കരകൗശലം ഇപ്പോള്‍ ചെന്നത്തി നില്‍ക്കുന്നത് 40ാളം കുപ്പി കളിലാണ്.

കുപ്പികളിലെ ഈ നേരമ്പോക്കിന് 200 മുതല്‍ 250 വരെ ചിലവ് വരുന്നുണ്ട് ഷൈജുിന്. വീട്ടുകാരുടേയും പിന്‍തുണ വര്‍ധിച്ചതോടെ അലങ്കാര പണി കള്‍ സജീവമാക്കി. തന്റെ കഴിവ് വ്യാപിപ്പിക്കുവാനാണ് ഷൈജുന്റെ തീരുമാനം.