ഒന്നര വയസുള്ള കൊച്ചുകുഞ്ഞുമായി എരുമേലി ക്ഷേത്രത്തിൽ ദർശനത്തിനു എ ത്തിയ മാതാപിതാക്കൾ, കുഞ്ഞിന്റെ കാലിലെ അര പവൻ തൂക്കമുള്ള പാദസ്വരം വഴിയിൽ നഷ്ടപെട്ടതറിഞ്ഞു പരിഭ്രാന്തരായി. അവർ സഞ്ചരിച്ച വഴികളിൽ എല്ലാം പരിശോധിച്ചുവെങ്കിലും കിട്ടിയില്ല. എരുമേലി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കൊരട്ടി സ്വദേശി സൂര്യ ഹൈറിംഗ്‌സ് ഉടമ ഷാജിയുടെ കൊച്ചുമകളുടെ അരപവന്‍ തൂക്കമുള്ള പാദസരം ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് നഷ്ടപ്പെട്ടത്.

എരുമേലി പോലീസിന്റെ മികവിലും, ഹൈടെക് സെല്ലിലെ ക്യാമറകളുടെ കൃത്യത യിലും വിശ്വാസമുണ്ടായിരുന്ന അവർ, നേരെ പോലീസ് സ്റ്റേഷനിൽ എത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ എം മനോജിന്റെ അടുത്ത് പരാതി ബോധിപ്പിച്ചു. ഉടൻതന്നെ ഹൈ ടെക് സെല്ലിലെ ക്യാമെറകൾ പരിശോധിച്ചു. കുഞ്ഞുമായി അവർ യാത്ര ചെയ്ത ബൈ ക്കിന്റെ സമീപത്തു നിന്നും രണ്ടു തമിഴന്മാർ നിലത്തു വീണു കിടന്നിരുന്ന പാദസ്വ രം കൈയിൽ എടുക്കുന്നതും, അതുമായി അവർ നടന്നു മറയുന്നതിന്റെയും ദൃശ്യ ങ്ങൾ ലഭിച്ചു.

എന്നാൽ ശബരിമല തീർത്ഥാടന സമയമായതിനാൽ, വലിയ തിരക്ക് അനുഭവപ്പെടുന്ന എരുമേലി പട്ടണത്തിൽ, പാദസ്വരം എടുത്തുകൊണ്ടു കടന്നുപോയവരെ കണ്ടെത്തു ന്ന കാര്യം വലിയ പ്രയാസമാണെന്ന് അറിയാമെങ്കിലും, സ്റ്റേഷൻ ഹൗസ് ഓഫിസർ എം മനോജിന്റെ നേതുത്വത്തിലുള്ള പോലീസ് ടീം ഒന്ന് കാര്യമായി പരിശ്രമി ക്കുവാ ൻ തന്നെ തീരുമാനിച്ചു.ഒടുവില്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് പാദസരം കണ്ടെത്തി വാങ്ങി ഉടമയ്ക്ക് പോലീസ് കൈമാറി.

എരുമേലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം. മനോജ്, എസ്‌ഐ അനീഷ്, പിആര്‍ഒ ബ്രഹ്‌മദാസ്, കാമറ നിരീക്ഷണ വിഭാഗത്തിലെ അനീഷ്, സുജിമോന്‍, സുജിത്, സാജുമോന്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ഇന്നലെ എരുമേലി സ്റ്റേഷനില്‍ ഉടമയ്ക്ക് പാദസരം കൈമാറി.