കാഞ്ഞിരപ്പള്ളി: കാര്‍ നിയന്ത്രണംവിട്ട് സൈക്കിള്‍ കടയിലേക്ക് ഇടിച്ചുകയറിയുണ്ടാ യ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി  ഈരാറ്റുപേട്ട റോഡില്‍ ഒ ന്നാം മൈലില്‍ പ്രവര്‍ത്തിക്കുന്ന പുതുപ്പറന്പില്‍ സൈക്കിള്‍ കടയിലേക്കാണ് പോ ളോ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചു കയറിയത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടo.

ആലപ്പുഴ കോമല്ലൂര്‍ സ്വദേശികളായ വൈശാഖ് (22), ജിതിന്‍ (22), ചാരുംമൂട് അരവി ന്ദ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളിയില്‍ ജനറല്‍ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോള ജില്‍ പ്രവേശിച്ചു. നിസാര പരിക്കേറ്റ സൈക്കിള്‍ കടയിലെ ജീവനക്കാരന്‍ തമിഴ്‌നാട് സ്വദേശി തിരുഗണത്തെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. യുവാക്കള്‍ വാഗമണ്ണി ല്‍ പോയി തിരികെ മടങ്ങുംവഴിയായിരുന്നു അപകടം.