കാഞ്ഞിരപ്പളളി  ബ്ലോക്ക് പഞ്ചായത്തയത്തും, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊ ഴിലുറപ്പ് പദ്ധതിയും സംയുക്തമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വ്യ ക്ഷ സമ്യദ്ധി യ്ക്ക് തുടക്കം കുറിച്ചു. വ്യക്ഷ തൈ നടീലിന്‍റെ ഉദ്ഘാടനം ബ്ലോക്ക് പ ഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  അഞ്ജലി ജേക്കബ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമാരായ ജോളി മടുക്കക്കുഴി, ഷക്കീലാ നസീര്‍, റ്റി.എസ് ക്യഷ്ണകുമാര്‍, ബിഡിഒ ഫൈസല്‍.എസ്,അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചീനിയര്‍ സബിത.എസ്, ജോയിന്‍റ് ബി ഡിഒ(ആര്‍.എച്ച്) ജോസഫ്, ജോയിന്‍റ് ബിഡിഒ(ഇ.ജി.എസ്) സിയാദ് .റ്റി.ഇ, ഇകസ്റ്റഷന്‍ ഓഫീസര്‍മാരായ സൂബി, രതീഷ് ,സീനിയര്‍ ക്ലാര്‍ക്ക് ദീലിപ് എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും, വിവിധ ഫല വ്യക്ഷ തൈകളുടെ വിതരണവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും, അംഗങ്ങളും,തൊഴിലുറപ്പ് ജീവന അംഗങ്ങളും ചേര്‍ന്ന് റോഡും, പരിസരവും ശുചിയാക്കുകയും ചെയ്തു.