എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം നട ന്നു. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ സി മെയ്തീൻ ഓൺലൈനായി കെട്ടിടം ഉദ്ഘാ ടനം ചെയ്തു.ഒന്നരക്കോടി രൂപ മുതൽ മുടക്കിയാണ് കെട്ടിടം നിർമ്മിച്ചത്.
ഓൺലൈൻ ഉദ്ഘാടനത്തിൻ്റെ സമാന്തരമായി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ന ടന്ന ഉദ്ഘാടന സമ്മേളനത്തിൽ മാണി സി കാപ്പൻ എംഎൽഎ ഭദ്രദീപം കൊളുത്തി. ജോ സ് കെ മാണി എം പി മുഖ്യ പ്രഭാഷണവും ഫലകത്തിൻ്റെ അനാച്ഛാദനവും നടത്തി.
കോവിഡ് മാനദഢം പാലിച്ച് നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാ സ്റ്റ്യൻ കുളത്തുങ്കൽ, പഞ്ചായത്ത് ഡയറക്ടർ പി കെ ജയശ്രീ ഐഎഎസ്, തുടങ്ങി വി വിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ആശംസകൾ നേർന്നു.. ജില്ലാ പഞ്ചായത്തംഗം ബെറ്റി റോയ്,പഞ്ചായത്ത് പ്രസിഡന്റ് എം പി സുമംഗലാ ദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡൻറ് മാത്തച്ചൻ താമരശ്ശേരി, ബ്ലോക്ക് പഞ്ചായത്തംഗം സാജൻ തൊടുക, പഞ്ചായത്തം ഗങ്ങൾ സെക്രട്ടറി പി റ്റി ജോസഫ്‌ എന്നിവർ പങ്കെടുത്തു. എന്നാൽ പാവങ്ങളുടെ  ജീര്‍ ണാവസ്ഥയിലായ വീടുകള്‍ നന്നാക്കുന്നതിനും,  കാല്‍നടയ്ക്കു പോലും പറ്റാത്ത  റോഡു കള്‍ സഞ്ചാരയോഗ്യമാക്കുന്നതിനും  ഉപയോഗിക്കേണ്ട  ജനങ്ങളുടെ നികുതപ്പണമായ ഓണ്‍ഫണ്ടില്‍ നിന്നും ഒന്നരകോടിയിലധികം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതതെന്നും,കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ നിരോധനാജ്ഞ നിലനിൽക്കെ ഉദ്ഘാടനം നീട്ടി വെയ്ക്കണമെന്ന കോൺഗ്രസ് അംഗങ്ങളുടെ നിര്‍ദ്ദേശവും പഞ്ചായത്ത് പരിഗണിച്ചില്ലെന്നും,പണി മുഴുവൻ ആയി തീരാതെ പഞ്ചായത്ത്‌ കെട്ടിടത്തിന്റെ ഉദ്ഘാടനം ധൃതി പിടിച്ച് നടത്തിയതിൽ ദുരൂഹത ഉണ്ടെന്നും ആരോപിച്ച് കോൺഗ്രസ് മെമ്പർമാർ കെട്ടിട ഉദ്ഘാടന ചടങ്ങ്  ബഹിഷ്കരിച്ചു.