കുറുവാമു ഴി ഫാർമേഴ്സ് ക്ലബ്ലിലെ അംഗങ്ങൾ നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് മഹോൽസവം എം ജി  യൂണിവേഴ്സിസിറ്റി സിൻധിക്കേറ്റ് അംഗവും കേരള കർഷക സംഘം സിൻഡിക്കേറ്റ് അംഗവുമായ പി ഷാനവാസ് ഉൽഘാടനം ചെയ്തു. സുഭിക്ഷ കേ രളം പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘത്തിൻ്റെ നിയന്ത്രണത്തിലുള്ളതാണ് ഈ ഫാർമേഴ്സ് ക്ലബ്ല്.കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റേ മുൻ പ്രസിഡണ്ടുമായ ഇഞ്ചത്താനത്ത് ലതാ എബ്രഹാമിൻ്റെ ര ണ്ടരയേക്കർ സ്ഥലത്താണ് ക്ലബ്ല് 2500 മൂടിലായി കപ്പ കൃഷി നടത്തുന്നത്.

ചടങ്ങിൽ ക്ലബ്ലിൻ്റെ രക്ഷാധികാരി ലതാ എബ്രാഹം അധ്യക്ഷയായി. കേരള കർഷക സംഘം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി സജിൻ വി വട്ടപ്പള്ളി ആമുഖ പ്രഭാഷണം നടത്തി.സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം കെ എൻ ദാമോദരൻ, കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ സെക്രട്ടറി കെ ആർ തങ്കപ്പൻ, ഷാജി ജബ്ബാർ, കെ കെ ലാൽ എം എസ് സാബു, ലത്തീഫ് ,അഷറഫ് എന്നിവർ ചടങ്ങിൽ പങ്കാളികളായി.
ഇതിനു സമീപത്ത് ഏക്കറോളം സ്ഥലങ്ങളിൽ ഏത്തവാഴകൃഷി ചെയ്തിട്ടുണ്ട്.ഇതിൻ്റെ വിളവെടുപ്പ് താമസിയാതെ നടക്കും.