എരുമേലിയിൽ ഇന്നലെ രാത്രി ആന വിരണ്ടതിന്റെ തൽസമയ ദൃശ്യങ്ങൾ… ആനപ്പുറത്തിരുന്ന എരുമേലി സ്വദേശി അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യങ്ങളും 

എരുമേലിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആനപ്പുറത്തു കുടുങ്ങിയ ആള്‍ അത്ഭുത കരമായി രക്ഷപ്പെട്ടു.ഇരുപതോളം പേർക്ക് പരിക്ക്…

എരുമേലി:ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ തിരു ഉത്സവ സമാപനത്തോട് അനുബസി ച്ച് നടന്ന ആറാട്ടിനിടെ ആന ഇടഞ്ഞു.പ്രധാന ആനക്ക് അകമ്പടി സേവിക്കാനെത്തിയ ആനയാണ് ഇടഞ്ഞത്. ഒപ്പമുള്ള ആനയെ കുത്തി പരിക്കേല്‍പ്പിച്ചു. ഒടുവില്‍ മയക്കു വെടി സംഘം എത്തി വെടിവെച്ച് തളക്കുകയായിരുന്നു. ഇടഞ്ഞ ആനയുടെ കുത്തേറ്റ് അക്രമത്തിന് മുതിര്‍ന്ന ആനയെ ശാന്തമാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. വെളുപ്പിന് ഒരു മണിയോടെയാണ് അനയെ തളച്ചത്.