കാഞ്ഞിരപ്പള്ളി: സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആര്‍. എസ്.എസ് ഭീകരതയക്കും അക്രമങ്ങള്‍ക്കുമെതിരെ തിങ്കളാഴ്ച വൈകിട്ട് 5ന് ആനത്താ നം മൈതാനിയില്‍ ജനകീയ പ്രതിരോധം സംഘടിപ്പിക്കും. കാഞ്ഞിരപ്പള്ളി യിലും സമീപ പ്രദേശങ്ങളിലുമായി ആര്‍.എസ്.എസ് നിരന്തരമായി അക്രമങ്ങള്‍ നടത്തുകയാണ്. പാര്‍ട്ടി ഏരിയ കമ്മറ്റി ഓഫീസ് ബോംബെറിഞ്ഞ് അക്രമിച്ചത് കൂടാതെ നിരവധി എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ആര്‍.എസ്.എസ് അക്രമണങ്ങ ളില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തമ്പലക്കാട് ബാലസംഘം ഏരിയ സെക്രട്ടറി അമലനെ കൊലപ്പെടുത്തുവാന്‍ വീട്ടിലെയെ ത്തിയ സംഘം അലന്റെ മാതാപിതാക്കളെയും 13 വയസ്സുള്ള സഹോദരനെയും വെട്ടി ക്കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയും വീട് അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടു കയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കാഞ്ഞിരപ്പള്ളി യില്‍ ജനകീയ സമരം സംഘടിപ്പിക്കുന്നത്.

ജനകീയ പ്രതിരോധ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃ ഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ്, ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍, ജില്ലാ കമ്മറ്റിയംഗങ്ങളായ പി.എന്‍ പ്രഭാകരന്‍, പി. ഷാനവാസ്, തങ്കമ്മ ജോര്‍ജുകൂട്ടി, വി.പി ഇസ്മയില്‍, വി.പി ഇബ്രാ ഹിം എന്നിവര്‍ പങ്കെടുക്കും. കാഞ്ഞിരപ്പള്ളി മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ജനകീയ പ്രതിരോധത്തില്‍ പങ്കെടുക്കമണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ. രാജേഷ് അഭ്യര്‍ത്ഥിച്ചു.

കാഞ്ഞിരപ്പള്ളി ഏരിയായിലെ പത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും റാലി ആരംഭിക്കുമെന്ന് കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ. രാജേഷ് അറിയിച്ചു. ലോക്കൽ കമ്മറ്റി കളുടെ പേരും റാലി ആരംഭിക്കുന്ന കേന്ദ്രങ്ങളും:
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ജംഗ്ഷൻ. കാഞ്ഞിരപ്പള്ളി സൗത്ത്: കുരിശുകവല. പാറത്തോട്: ഇടപ്പള്ളി ജംഗ്ഷൻ മുണ്ടക്കയം: റാണി ആശുപത്രി പ ടി.എലിക്കുളം: എസ്.ബി.ഐ. ജംഗ്ഷൻ എരുമേലി: കാഞ്ഞിരപ്പള്ളി ഹോണ്ട ജംഗ്ഷൻ.
മുക്കൂട്ടുതറ: മങ്കാശേരി ജംഗ്ഷൻ.കോരുത്തോട്: ഫയർസ്റ്റേഷൻ ജംഗ്ഷൻ.മണിമല: സുഗുണാ ഫിഷറീസ് കൂട്ടിക്കൽ.പിച്ചകപ്പള്ളി മേട് ജംഗ്ഷൻ.