കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച ആരംഭിക്കും. നിര്‍മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡിനുള്ളിലെ കട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അറിയി ച്ചു. ഡോ. എന്‍ ജയരാജ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദി ച്ച 90 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ സ്റ്റാന്‍ഡ് നവീകരിക്കുന്നത്. ഉന്നത നിലവാര ത്തില്‍ കാത്തിരുപ്പ് കേന്ദ്രം അടക്കം സൗകര്യങ്ങളോടെയാകും നിര്‍മാണം നടക്കുക.

സ്റ്റാന്‍ഡിലേക്ക് ബസ് കയറിവരുന്ന ഭാഗത്തെ പഞ്ചായത്തിന്റെ കെട്ടിടം ഭാഗികമായി പൊളിച്ച് നീക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്റ്റാന്‍ഡിലേക്ക് ബസ് കയറു ന്നതിന് നിരോധനം ഏര്‍പ്പെടുത്തും. നിര്‍മാണ സമയത്ത് ദേശീയപാത വഴി കടന്നു പോകുന്ന ബസുകള്‍ക്ക് യാത്രക്കാരെ കയറ്റി ഇറക്കാന്‍ പേട്ടക്കവലയിലും കുരിശുകവല യിലും ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തുമായി വാഹനം നിറുത്തുന്നതിന് സൗകര്യമൊരു ക്കും.

ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് റാണി ഹോസ്പിറ്റലിന് സമീപവും മറ്റ് ബസുകള്‍ക്ക് ആവശ്യമെങ്കില്‍ എ.കെ.ജെ.എം സ്‌കൂളിന് സമീപവും പാര്‍ക്ക് ചെയ്യാവുന്നതാണെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നു. നാല് മാസത്തിനുള്ളില്‍ ബസ് സ്റ്റാന്‍ഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

നവീകരണ ജോലികള്‍ക്കായി മാര്‍ച്ച് മാസം അഞ്ചിന് അടയ്ക്കുന്ന ബസ്റ്റാന്റ് നൂറ്റി ഇരുപത് ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തികരിച്ച് തുറന്ന് നല്‍കാനാണ് തീരുമാനം. സ്റ്റാന്റിലേക്ക് ബസ് പ്രവേശിക്കുന്നയിടത്തെ പഞ്ചായത്തു വക കെട്ടിടം ഭാഗികമായി പൊളിച്ച് നീക്കും. ഒപ്പം കാത്തിരുപ്പു കേന്ദ്രം അടക്കം നിര്‍മ്മിച്ച് നിലവിലെ ബസ്റ്റാന്റിന്റെ മുഖച്ഛായ തന്നെ മാറ്റും.

സ്റ്റാന്റ് അടച്ചിടുന്ന നാലു മാസം ടൗണില്‍ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തും. ദേശീയപാത വഴി കടന്നു പോകുന്ന ബസുകള്‍ക്ക് ഇക്കാലയളവില്‍പേട്ടക്കവലയിലും കുരിശുകവലയിലും നിര്‍ത്തി യാത്രക്കാരെ കയറ്റി ഇറക്കാന്‍ മാത്രമെ അനുമതി നല്‍കു. ഇടയ്ക്ക് നിര്‍ത്തി ആളുകളെ കയറ്റുവാനോ ഇറക്കുവാനോ അനുവദിക്കില്ല. ഈരാറ്റു പേട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് റാണി ഹോസ്പിറ്റലിന് സമീപം പാര്‍ക്കിംഗ് അനുവദിക്കും. മറ്റ് ബസുകള്‍ക്ക് ആവശ്യമെങ്കില്‍ എ.കെ ജെഎം സ്‌കൂളിന് സമീപവും പാര്‍ക്ക് ചെയ്യാം. കുന്നും ഭാഗത്ത് ടിബി റോഡിന് സമീപം എരുമേലിയിലേ യ്ക്കുള്ള ദിശാ സൂചിക ബോര്‍ഡ് സ്ഥാപിക്കും.