ചിത്തിര ആട്ടത്തിരുന്നാളിനോട് അനുബന്ധിച്ച് ശബരിമലയിലേക്ക് തീര്‍ ത്ഥാടകര്‍ എത്തി തുടങ്ങിയതോടെ പ്രധാന ഇടത്താവളമായ എരുമേലി യിലും സുരക്ഷ ശക്തമാക്കി പോലീസ്.നിലയ്ക്കലിലേക്ക് വാഹനങ്ങള്‍ കടന്നു പോകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതിന് പുറമെ ഇവയുടെ പരിശോധനയും ശക്തമാക്കി.

നിലയ്ക്കലിലേക്ക് കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് എരുമേലിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് രാവിലെ ശബരിമല കര്‍മസമിതി പ്രവര്‍ ത്തകരുടെയും തീര്‍ത്ഥാടകരുടെയും പ്രതിക്ഷേധത്തിന് കാരണമായിരു ന്നു.ശരണം വിളികളാടെ കരിങ്കല്ലുമൂഴിയില്‍ റോഡുപരോധിക്കാന്‍ ഇ വര്‍ തുടങ്ങിയെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പിന്നിട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

ബസുകള്‍ പോകാന്‍ താമസിച്ചതോടെ കെ എസ് ആര്‍ ടി സി ഡിപ്പോയിലും തീര്‍ത്ഥാട കര്‍ പ്രതിക്ഷേധമുയര്‍ത്തി.നിലയ്ക്കലിലേയ്ക്ക് വാഹനങ്ങള്‍ ഒരുമിച്ചെത്തുന്നത് തിര ക്ക് വര്‍ധിക്കാന്‍ കാരണമാകുമെന്ന് ചൂണ്ടി കാട്ടിയായിരുന്നു രാവിലെ ഇവയ്ക്ക് നി യന്ത്രണം ഏര്‍പ്പെടുത്തിയത്.പ്രതിക്ഷേധത്തെ തുടര്‍ന്ന് നിയന്ത്രണത്തിന് അയവ് വരു ത്തിയെങ്കിലും വാ ഹനങ്ങളുടെ പരിശോധന തുടര്‍ന്നു.ഓരോ വാഹനത്തിന്റെയും നമ്പ റും,അയ്യപ്പന്മാരുടെ എണ്ണവും രേഖപ്പെടുത്തിയ ശേഷമാണ് കടത്തി വിട്ടത്. ജില്ല പോലീസ് മേധാവി ഹരിശങ്കര്‍ നേരിട്ടെത്തിയാണ് സുരക്ഷ ക്രമീകരണങ്ങള്‍ക്ക് നേതൃ ത്വം നല്‍കിയത്. തീര്‍ത്ഥാടകരുടെ കാര്യമായ തിരക്ക് എരുമേലിയില്‍ കാര്യമായി അനുഭവപ്പെട്ടില്ല എന്നതും ശ്രദ്ധേയമായി.

എരുമേലി, പത്തനംതിട്ട, വടശ്ശേരിക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് തീര്‍ഥാട കരെ തടഞ്ഞത്. എരുമേലിയില്‍ ഇന്നലെ മുതല്‍ എത്തിയവരാണു കുടുങ്ങിയിരിക്കു ന്നത്.ആറുമണിക്ക് വാഹനങ്ങള്‍ കടത്തിവിടു മെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീ സ് പിന്നീട് നിലപാടുമാറ്റി.

അതിനിടെ, വനിതാ പൊലീസിനെ വലിയ നടപ്പന്തലില്‍ നിയോഗിച്ചു.50 വയസ്സുപിന്നി ട്ട് 15 വനിത പൊലീസുകാരാണ് ഇവിടെയെത്തിയിരിക്കുന്നത്. കൂടുതല്‍ യുവതികളെ ത്തിയാല്‍ നിയന്ത്രിക്കുന്നതിനാണു ക്രമീകരണം.