കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസി ഡന്റ് കെ.ആര്‍. തങ്കപ്പന്റെ അധ്യക്ഷതയില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിര്‍വ ഹിച്ചു.

ഇന്ധന ചെലവ് ഗണ്യമായി കുറയ്ക്കാനും അതുവഴി ടാക്സി ഡ്രൈവർമാർ ഉൾപ്പെടെ യുള്ള സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ  വാഹനങ്ങളിൽ നി ന്നും ഉണ്ടാവുന്ന പുക സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയ്ക്കാ നും ഇതുവഴി സാധിക്കും.
കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ കീഴിൽ സംസ്ഥാനത്തുടനീളം വൈദ്യു തി വാഹനങ്ങൾക്കായി സ്ഥാപിക്കുന്ന ചാർജിങ് സ്റ്റേഷനുകളുടെ സംസ്ഥാനതല ഉ ദ്ഘാടനം  വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമ ന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തും നിർവഹിച്ചു.

 

ജില്ലാ പഞ്ചായത്ത് മെംബര്‍ ജെസി ഷാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോളി മടു ക്കക്കുഴി, പഞ്ചായത്ത് മെംബര്‍മാരായ മഞ്ജു മാത്യ, ബിജു പത്യാല, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബാബുജന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അമ്മിണി കെ.കെ., സുനിത കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു.