പൊൻകുന്നം: പി.പി. റോഡിൽ രണ്ടാംമൈലിന് സമീപം സ്‌കൂട്ടർ ട്രാൻസ്‌പോർട്ട് ബ സിനടിയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി സ്‌കൂട്ടർ യാത്രക്കാരനായ ഹോട്ടൽ ജീവനക്കാരൻ മരിച്ചു. പൊൻകുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരൻ പനമറ്റം അ ക്കരക്കുന്ന് രാജേന്ദ്രൻപിള്ള(62)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.45-നായിരുന്നു പെ രിക്കല്ലൂരിൽ നിന്ന് പൊൻകുന്നത്തേക്ക് മടങ്ങിയെത്തിയ പൊൻകുന്നം ഡിപ്പോയുടെ ബസിനടിയിലേക്ക് സ്‌കൂട്ടർ അകപ്പെട്ടത്.
സംഭവം നടന്നയുടൻ തന്നെ പൊൻകുന്നം പോലീസ് സ്ഥലത്തെത്തി യാത്രക്കാരുടെ സഹായത്തോടെ പരിക്കേറ്റയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെ ങ്കിലും അപ്പോഴേക്കും മരിച്ചു. രാത്രി ഹോട്ടലിലെ ജോലി കഴിഞ്ഞ് രാജേന്ദ്രൻ പിള്ള വീട്ടിലേക്ക് മടങ്ങവേയാണ് അപകടം.
ഭജന സംഘങ്ങളിലെ മികച്ച ഗായകൻ. ഭാഗവതവും രാമായണവും രാജേന്ദ്രൻ പാരായ ണം ചെയ്തിരുന്നത് മികവുറ്റ രീതിയിലായിരുന്നു. കൂടാതെ മിമിക്രി ആർട്ടിസ്റ്റ് കൂടിയാ യിരുന്നു.