കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് സ്‌​കൂ​ളി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ച് കൊ​ണ്ടാ​കും വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ക. നാ​ളെ രാ​വി​ലെ എ​ട്ടി​ന് വോ​ട്ട​ണ്ണെ​ല്‍ ആ​രം​ഭി​ക്കും. വോ​ട്ടെ​ണ്ണ​ല്‍ ജോ​ലി​ക​ള്‍​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പാ​സ് അ​നു​വ​ദി​ച്ച​വ​ര്‍​ക്കും മാ​ത്ര​മാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​നാ​കു​ക. പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളാ​കും ആ​ദ്യം എ​ണ്ണു​ക. വോ​ട്ട​ണ്ണെ​ല്‍ കേ​ന്ദ്ര​ത്തി​ന് പു​റ​ത്ത് നൂ​റ് മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ കൂ​ട്ടം കൂ​ടു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ ന​ട​ത്തും.