അന്തിയുറങ്ങാൻ വീടില്ലാത്ത നാലു കുടുംബങ്ങൾക്കു് സ്വന്തമായി സ്നേഹ വീടുകൾ നിർമ്മിച്ചു നൽകി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ നാടിനാ കെ മാതൃകയായി.

നാലാം വാർഡിലെ ഇല്ലത്തു പറമ്പിൽ ഹംസ, എട്ടാം വാർഡിലെ പുത്തൻപീടികയിൽ ജാസ്മി, 12-ാം വാർഡിലെ കൊല്ലംപറമ്പിൽ മേരി, പതിമൂന്നാം വാർഡിലെ പുളിക്ക തൊടിയിൽ എം ലക്ഷ്മി എന്നിങ്ങനെ നാലു കുടുംബങ്ങൾക്കാണ് ഓരോ വീടിനും 4 ല ക്ഷം രൂപ വീതം നൽകി വീടു നിർമ്മിച്ചു നൽകിയത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തി ലെ 23 വാർഡുകളിലായി പ്രവർത്തി ക്കു ന്ന 336 കുടുംബശ്രീ ക ളി ലെ 4500 അംഗ ങ്ങളാണ് 250 രൂപ വീതം നൽകി വീടു നിർമ്മിച്ചു നൽകിയത്. കുടുംബശ്രീ അംഗങ്ങ ളുടെ നേതൃത്വത്തിൽ ആറു കുടുംബങ്ങൾക്കു് ആശ്രയ പദ്ധതിയിൽ വീടു നിർമ്മിച്ചു നൽകി.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വാർഡ് ആറിലെ മേച്ചേരി താഴെ ജമീല, സൈ ബു മഠത്തിൽ, വാർഡ് ഏഴിലെ റുക്കിയ, നെല്ലിമല പുതുപറമ്പിൽ ,റൂബിയാ കട്ടപ്പാറ, പത്താം വാർഡിലെ വലിയപറമ്പിൽ സറീനാ ഷഫീഖ്, പത്താം വാർഡിലെ പുളിമൂട്ടി ൽ ഫൗസിയാ എന്നിവർക്കാണ് ആശ്രയ പദ്ധതിയിൽ വീടു നിർമ്മിച്ചു നൽകിയത്.
വീടുകളുടെ താക്കോൽ കൈമാറ്റവും വിശിഷ്ട വ്യക്തികളെ ആദരിക്കലും ശനിയാഴ്ച (13-O5-23) രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി കെ എം എ ഹാളിൽ നടക്കും. കുടുംബ ശ്രീ രജത ജൂബിലി ആഘോഷം ഉൽഘാടനവും കുടുംബശ്രീ സ്നേഹവീടുകളുടെ താ ക്കോൽ കൈമാറ്റവു മന്ത്രി വിഎൻ വാസവൻ നിർവ്വഹിക്കും. അശ്രയ വീടുകളുടെ കൈമാറ്റവും വിശിഷ്ട വ്യക്തികളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു നിർവ്വഹിക്കും. അഭിലാഷ് ദിവാകർ മുഖ്യ പ്രഭാഷണം നടത്തും. ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് അധ്യക്ഷനാകും.