എന്തിനും തയാറായി ഒരുകൂട്ടം യുവാക്കള്‍. നാടാകെ മഹാമാരിക്കു മുന്നില്‍ വിറങ്ങ ലിച്ചുനില്‍ക്കുമ്പോഴും ഇവര്‍ ഭീതി മറന്നു സേവനപാതയിലാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി കാഞ്ഞിരപ്പള്ളി രൂപത രൂപീകരിച്ച എസ്എംവൈഎം ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം നിരവധി പേര്‍ക്കാണ് ആശ്വാസമാകുന്നത്. കാഞ്ഞിരപ്പ ള്ളി രൂപതയിലെ 64 ഇടവകളില്‍ നിന്നായി 640 ഓളം യുവജനങ്ങളാണു ടാസ്‌ക് ഫോ ഴ്‌സിലുള്ളത്. ഇവര്‍ക്കുള്ള പിപിഇ കിറ്റും മാസ്‌കും സാനിറ്റൈസറും രൂപത എസ്എം വൈഎം ഓഫീസില്‍ നിന്നു നല്‍കും. ഇടവകയില്‍ കോവിഡ് മരണം ഉണ്ടായാല്‍ സ ന്പൂര്‍ണ ശുശ്രൂഷകള്‍ നല്‍കി സംസ്‌കരിക്കുക, കോവിഡ് രോഗികള്‍ക്കു ഭക്ഷണം നല്‍കുക, ബന്ധുക്കള്‍ അടുത്തില്ലാത്ത പ്രായമായവര്‍ക്കു പ്രത്യേക പരിഗണന നല്‍ കുക, കുട്ടികളില്ലാത്ത പ്രായമായവര്‍ക്ക് ആശുപത്രിയില്‍ പോകാനുള്ള സഹായം, മരുന്നു വാങ്ങിച്ചു കൊടുക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നത്.

ഒരു ഇടവകയില്‍ പത്തു പേര്‍ അടങ്ങുന്ന ടീമാണുള്ളത്. യുണിറ്റ് തുടങ്ങാന്‍ സാധി ക്കാത്ത ഇടവകളിലെ സംസ്‌കാര ശുശ്രൂഷകള്‍ക്കു രൂപത ഭാരവാഹികള്‍ നേതൃത്വം നല്‍കും. കഴിഞ്ഞ11 മാസങ്ങള്‍ക്കിടയില്‍ 30 ഓളം പേരുടെ സംസ്‌കാരമാണ് കോ വിഡ് ടാസ്‌ക് ഫോഴ്‌സ് ടീം നടത്തിയിരിക്കുന്നത്. കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്‌കരിക്കാന്‍ എന്തുചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുന്ന ബന്ധുക്കള്‍ ക്ക് എല്ലാവിധ സഹായകളും പിന്തുണയുമാണ് ഇവര്‍ നല്‍കുന്നത്.

ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെല്ലാം ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികളാണ്. ഓണ്‍ ലൈന്‍ പഠനത്തിനും പരീക്ഷകള്‍ക്കും ഇടയിലാണ് കോവിഡ് സേവനത്തിന് ഇവര്‍ സമയം കണ്ടെത്തുന്നത്. യുവജനങ്ങളുടെ ഈ സേവനപ്രവര്‍ത്തനത്തിന് അംഗീകാര മായി മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ടാസ്‌ക് ഫോഴ്സിലെ അംഗങ്ങളെ പൊന്നാ ടയും സ്വര്‍ണമെഡലും ഫലകവും നല്‍കി ആദരിച്ചിരുന്നു. എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, പ്രസിഡന്റ് ആദര്‍ശ് കുര്യന്‍, ജനറല്‍ സെക്രട്ടറി തോമാച്ചന്‍ കത്തിലാങ്കല്‍, ബ്രദര്‍ ജിറ്റോ ആക്കാട്ട്, മുന്‍ പ്രസിഡന്റുമാരായ ജോമോന്‍ പൊടിപാറ, ആല്‍ബിന്‍ തടത്തേല്‍ എന്നിവരാണ് ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നല്‍കുന്നത്.