തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ 12-ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെ ടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുക ളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലെയും ജൂണ്‍ 17-ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയാണ് വീണ്ടും പുതുക്കുന്നത്. 17-ന് പ്രസിദ്ധീ കരിച്ച വോട്ടർ പട്ടികയിലെ അടിസ്ഥാന പട്ടികയും സപ്ലിമെന്‍ററി പട്ടികകളും സംയോജി പ്പിച്ച് 12-ന് കരടായി പ്രസിദ്ധീകരിക്കും.
കരട് പട്ടികയിൽ പുരുഷൻമാർ 1,25,40,302, സ്ത്രീകൾ 1,36,84,019, ട്രാൻസ്ജെൻഡർ 180 എന്നിങ്ങനെ ആകെ 2,62,24,501 വോട്ടർമാരാണുള്ളത്. www.lsgelection.kerala.gov.in-ൽ കരട് വോട്ടർപട്ടിക പരിശോധനയ്ക്ക് ലഭിക്കും. പട്ടിക യിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്കു പേരു ചേർക്കുന്നതിന് 12 മുതൽ ഓണ്‍ലൈനായി അപേ ക്ഷിക്കാം. ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്ന തിനും ഓണ്‍ലൈനായി അപേക്ഷിക്കണം. പട്ടികയിൽനിന്ന് പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ നേരിട്ടോ തപാലിലൂടെയോ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കണം.
അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഓഗസ്റ്റ് 26 ആണ്. അന്തിമ വോ ട്ടർപട്ടിക സെപ്റ്റംബർ 26-ന് പ്രസിദ്ധീകരിക്കും.കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മരണ  പ്പെട്ടവരുടെ പേരുവിവരം ഒഴിവാക്കുന്നതിന് ഇലക്ട്രൽ രജിസ്രേഷൻ ഓഫീസർ സ്വമേ ധയാ നടപടി സ്വീകരിക്കും. ജനുവരി 20-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംബ ന്ധിച്ച പരാതികൾ കൂടി പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കാനും പരിശോധന കളും, ഹിയറിംഗും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.